സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം; 75 കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ സംഘടിപ്പിക്കുമെന്ന് നെഹ്‌റു യുവ കേന്ദ്ര

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.08.2021) ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടിയായി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചു നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും ആഗസ്റ്റ് 13 മുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു വരെയുള്ള തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ ഫിറ്റ് ഇന്‍ഡ്യാ ഫ്രീഡം റണ്‍ സംഘടിപ്പിക്കും.

നാഷണല്‍ സര്‍വീസ് സ്‌കീം, യൂത് ക്ലബുകള്‍ മറ്റ് യുവജന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ഓരോ ജില്ലയിലും 75 കേന്ദ്രങ്ങളില്‍ കോവിഡ് പ്രോടോകോളിന് വിധേയമായിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക.

ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ആഗസ്റ്റ് 13 ന് തിരുവനന്തപുരം ജില്ലയിലെ അഞ്ച് തെങ്ങ് കോട്ട, തൃശൂരിലെ കൊടുങ്ങല്ലൂര്‍ മുഹമ്മദ് അബ്ദുര്‍ റഹ് മാന്‍ സ്മാരകം, വയനാട് ജില്ലയിലെ മാവിലാതോട് പഴശ്ശി സ്മാരകം, സ്വാതന്ത്ര്യ സമര സേനാനി ചെമ്പിലാരായന്റെ ജന്മ സ്ഥലമായ കോട്ടയം ജില്ലയിലെ ചെമ്പ്, ലക്ഷദ്വീപിലെ ആന്ത്രോത്ത് എന്നീ കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ നടക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം; 75 കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ സംഘടിപ്പിക്കുമെന്ന് നെഹ്‌റു യുവ കേന്ദ്ര

ആഘോഷത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ദേശീയ ഗാനം ആലപിച്ച് അപ്ലോഡ് ചെയ്യുന്നതിന് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം http://rashtragaan(dot) in എന്ന പേരില്‍ വെബ് പോര്‍ടെല്‍ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്തവ ആഗസ്റ്റ് 15 ന് ടിവി, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ലൈവ് ആയി കാണിക്കും. പങ്കെടുക്കുന്നവര്‍ക്ക് സെര്‍ടിഫികെറ്റും ലഭിക്കും.

പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം അന്താരാഷ്ട്ര യുവജന ദിനമായ ആഗസ്റ്റ് 12 ന് വൈകിട്ട് മൂന്നുമണിക്ക് സംസ്ഥാന യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ വെബിനാറിലൂടെ നിര്‍വഹിക്കും.

Keywords:  75th Anniversary of Independence; Nehru Youth Center to organize Freedom Run at 75 centers, Thiruvananthapuram, News, Celebration, Kerala, Independence-Day-2021.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script