Electrocuted | രാവിലെ നടക്കാനിറങ്ങിയ 74 കാരി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോകേറ്റ് മരിച്ചു
Jun 25, 2022, 15:18 IST
പത്തനംതിട്ട: (www.kvartha.com) രാവിലെ നടക്കാനിറങ്ങിയ വയോധിക പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോകേറ്റ് മരിച്ചു. ഏനാത്ത് റഹ് മാന്‍ മന്‍സിലില്‍ ഫാത്വിമ (74) ആണ് മരിച്ചത്. വെളുപ്പിന് നടക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പൊട്ടിവീണ വൈദ്യുതികമ്പിയില്‍ തട്ടിയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. ഷോകേറ്റുവീണ ഫാത്വിമയെ രക്ഷിക്കാന്‍ കൂടെ നടക്കാനിറങ്ങിയ മകനുള്‍പെടെ ശ്രമിച്ചെങ്കിലും ലൈനില്‍ വൈദ്യുതി ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
അപകട സമയത്ത് മകനും കൊച്ചുമകനും കൂടെയുണ്ടായിരുന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.