കണ്ണൂരില്‍ 704 കോവിഡ് രോഗികള്‍ 19 പേര്‍ക്ക് രോഗമുക്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 12.07.2020) സമൂഹ വ്യാപന ഭീഷണി നേരിടുന്ന കണ്ണൂരില്‍ കോവിഡ് വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം. 704 ആയി ഉയര്‍ന്നു. ഇതിനിടെ കഴിഞ്ഞ ദിവസം 19 പേര്‍ കോവിഡ് രോഗബാധയില്‍ നിന്നും വിമുക്തി നേടിയത് ആശ്വാസമായി. എന്നാല്‍ ജില്ലയില്‍ പുതുതായി  17 പേര്‍ക്ക് പുതുതായി  കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡി എസ് സി, സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടുപേര്‍. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 19 കണ്ണൂര്‍ സ്വദേശികള്‍  രോഗമുക്തരായി.

 കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24-ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇന്‍ഡിഗോ ജി8 7227 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11-ന് റിയാദില്‍ നിന്ന് എസ്യു 3736 വിമാനത്തിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 52കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 28-ന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ മുണ്ടേരി സ്വദേശി 21കാരി, 30ന് മംഗള-ലക്ഷദ്വീപ് ട്രെയിനിലെത്തിയ മുണ്ടേരി സ്വദേശി 33കാരന്‍, റോഡ് മാര്‍ഗം ജൂലൈ രണ്ടിന് എത്തിയ പെരളശ്ശേരി സ്വദേശി 49കാരന്‍, ജൂലൈ നാലിന് എത്തിയ ചൊക്ലി സ്വദേശി 58കാരന്‍, ജൂണ്‍ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 34കാരന്‍, മൂന്ന് വയസുകാരി, ന്യൂമാഹി സ്വദേശി 45കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശികളായ 14കാരന്‍, 18കാരന്‍, ജൂലൈ ഏഴിന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, തളിപ്പറമ്പ് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 49കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.
കണ്ണൂരില്‍ 704 കോവിഡ് രോഗികള്‍ 19 പേര്‍ക്ക് രോഗമുക്തി

രോഗബാധ സ്ഥിരീകരിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ മൈസൂര്‍ സ്വദേശിയും ഡി.എസ്.സി ഉദ്യോഗസ്ഥന്‍ ആലപ്പുഴ സ്വദേശിയുമാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 704 ആയി. ഇവരില്‍ 395 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി 46കാരന്‍, പുത്തൂര്‍ സ്വദേശി 50കാരന്‍, പഴയങ്ങാടി സ്വദേശി 36കാരന്‍, പാനൂര്‍ സ്വദേശികളായ 34കാരന്‍, 43കാരന്‍, വളപട്ടണം സ്വദേശി 33കാരന്‍, ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി 54കാരന്‍, തളിപ്പറമ്പ് സ്വദേശി 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരന്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ 25കാരന്‍, 32കാരന്‍, വിമാന ജീവനക്കാരിയായ 30കാരി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശി 30കാരന്‍, പട്ടുവം സ്വദേശി 34കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയതെരു സ്വദേശി 45കാരന്‍, പാനൂര്‍ സ്വദേശികളായ 60കാരന്‍, 57 കാരി, മുഴപ്പിലങ്ങാട് സ്വദേശി 34 കാരന്‍, കൊളച്ചേരി സ്വദേശി 29കാരന്‍ എന്നിവരാണ് പുതുതായി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24833 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 225 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 27 പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നുപേരും, വീടുകളില്‍ 24443 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 18542 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17692 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16520 എണ്ണം നെഗറ്റീവാണ്. 532 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു


Keywords:  Kannur, Kerala, News, COVID-19, Trending, Case, Increased, 704 covid patients in Kannur; 19 were cured
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia