ലോകത്തെ അത്ഭുതപ്പെടുത്തി പിഞ്ചുബാലിക; 70 ചോദ്യങ്ങള്‍ക്ക് മൂന്ന് മിനുറ്റിനുള്ളില്‍ ഉത്തരം; അതിശയിപ്പിക്കുന്ന പ്രകടനവുമായി റെകോര്‍ഡ് കുറിച്ചു

 


ലോകത്തെ അത്ഭുതപ്പെടുത്തി പിഞ്ചുബാലിക; 70 ചോദ്യങ്ങള്‍ക്ക് മൂന്ന് മിനുറ്റിനുള്ളില്‍ ഉത്തരം; അതിശയിപ്പിക്കുന്ന പ്രകടനവുമായി റെകോര്‍ഡ് കുറിച്ചു 

കൊച്ചി: (www.kvartha.com 24.01.2022) രണ്ട് മിനുറ്റും 55 സെകന്‍ഡും കൊണ്ട് 70 പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അഞ്ച് വയസുകാരി അനിയ അഭിലാഷ് റെകോര്‍ഡിട്ടു. ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സിലാണ് ഈ കൊച്ചുകൂട്ടുകാരി ഇടം നേടിയത്.

ലോകത്തെ അത്ഭുതപ്പെടുത്തി പിഞ്ചുബാലിക; 70 ചോദ്യങ്ങള്‍ക്ക് മൂന്ന് മിനുറ്റിനുള്ളില്‍ ഉത്തരം; അതിശയിപ്പിക്കുന്ന പ്രകടനവുമായി റെകോര്‍ഡ് കുറിച്ചു

അനിയയ്ക്ക് എപ്പോഴും പുതിയ വിവരങ്ങളറിയാന്‍ താല്‍പര്യം ഉണ്ടായിരുന്നു - അമ്മ അമൃത പറഞ്ഞു. പി എസ് സി പരീക്ഷയെഴുതാനായി അമ്മ അമൃത പഠിക്കുന്നത് കണ്ടാണ് രണ്ടാം വയസില്‍ അനിയ പൊതുവിജ്ഞാനം നേടാനുള്ള ശ്രമം തുടങ്ങിയത്. 'ഞാന്‍ പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവള്‍ എന്റെ അടുത്ത് ഇരിക്കുമായിരുന്നു. ആദ്യമൊക്കെ കാര്യങ്ങളറിയാനുള്ള അവളുടെ ആഗ്രഹം ഞാന്‍ കാര്യമായി എടുത്തില്ല' - അമൃത ഓര്‍മിച്ചു.

ഒരു ദിവസം അനിയ അമ്മയോട് പുസ്തകത്തിലെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം, അമൃത അവളെ ദിവസവും കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. അവള്‍ വളരെ വേഗം പഠിക്കുന്നെന്ന് മനസിലായി. മാത്രമല്ല കൂടുതല്‍ പഠിക്കാനും ആഗ്രഹിച്ചു. അതുകൊണ്ട്, ഒഴിവു കിട്ടുമ്പോഴെല്ലാം ഞാന്‍ അവളെ ജി കെ പരിശീലിപ്പിക്കാന്‍ തുടങ്ങി' - അമൃത പറഞ്ഞു.

ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സ് ഇത്തരം നേട്ടങ്ങള്‍ക്ക് ആളുകളെ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള റിപോര്‍ടുകള്‍ അമൃത ഒരിക്കല്‍ കണ്ടു. 'എന്തുകൊണ്ട് അനിയായും കടന്നുകൂടാ എന്ന് ഞാന്‍ ചിന്തിച്ചു'- അനിയയുടെ അമ്മ പറഞ്ഞു. അതിനിടെ പി എസ് സി പരിശീലനത്തില്‍ നിന്ന് അമൃത ഇടവേള എടുത്തിരുന്നു. അതിന് ശേഷം അനിയ ജി കെ പഠിക്കാന്‍ താല്‍പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് താന്‍ വീണ്ടും മകളെ പരിശീലിപ്പിക്കാന്‍ തുടങ്ങി' - അമൃത പറഞ്ഞു.

യു കെ ജി വിദ്യാര്‍ഥിനിയായ അനിയയെ ഇപ്പോള്‍ അമ്മ പഠിപ്പിക്കുകയാണ്. 'ഞങ്ങള്‍ പഠനം പുനരാരംഭിച്ച ശേഷം, അനിയ 150-ലധികം കാര്യങ്ങള്‍ പഠിച്ചു. എന്നാല്‍ വലിയ സംഖ്യകളിലേക്ക് പോകുന്നത് കാലതാമസത്തിന് കാരണമാകുമെന്നതിനാല്‍ റെകോര്‍ഡിനായി ഞങ്ങള്‍ ചോദ്യങ്ങളുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തി' - പാലക്കാട് സ്വദേശിയായ അമൃത പറഞ്ഞു.

കടപ്പാട്: അനു കുരുവിള, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords:  Kerala, News, Kochi, Record, Girl, PSC, Mother, Student, Indian Book Of  Record, 70 questions answered in three minutes; record for a five-year-old girl.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia