Died | തിരുവനന്തപുരത്ത് തൊഴിലുറപ്പ് പണിക്കിടെ 7പേര്‍ക്ക് കടന്നല്‍ കുത്തേറ്റു; ഒരാള്‍ മരിച്ചു
Oct 12, 2023, 15:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) എടത്തിരുത്തിയില്‍ തൊഴിലുറപ്പ് പണിക്കിടെ ഏഴ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടില്‍ തിലക(70)നാണ് മരിച്ചത്.
എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് തോട് വൃത്തിയാക്കിയിരുന്നു. പുല്‍ക്കാടുകള്‍ വെട്ടുന്നതിനിടെ കടന്നല്‍ കൂട് ഇളകി കൂട്ടത്തോടെ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.
കടന്നല്‍ കുത്തേറ്റ തിലകനുള്‍പെടെയുള്ളവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിലകന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.
Keywords: 7 workers stung by wasps; One died, Thiruvananthapuram, News, Died, Injury, Hospital, Treatment, Thilakan, Critical Condition, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.