Arrested | 'നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 വനിതാ യാത്രക്കാരില്‍ നിന്നായി പിടികൂടിയത് രണ്ടര കിലോ സ്വര്‍ണം'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നും ചൊവ്വാഴ്ചയും സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ്. ഏഴ് വനിതാ യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. 
ആഭരണങ്ങളാക്കിയ സ്വര്‍ണമാണ് പിടികൂടിയത്.

മൂന്നു വിമാനങ്ങളിലെത്തിയതാണ് പിടികൂടിയ ഏഴ് യുവതികളെന്നും ഇവര്‍ കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു. യുവതികളെ ചോദ്യം ചെയ്തുവരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം കൊച്ചി വിമാനത്താവളത്തില്‍ മലദ്യാരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണം മലേഷ്യയില്‍ നിന്നും വന്ന യുവാവില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ശിബിലാണ് പിടിയിലായത്. നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Arrested | 'നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 വനിതാ യാത്രക്കാരില്‍ നിന്നായി പിടികൂടിയത് രണ്ടര കിലോ സ്വര്‍ണം'

ആദ്യം അടിവസ്ത്രത്തില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. വിശദമായ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചതും കണ്ടെത്തിയത്. അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 521 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പൊതിഞ്ഞ് വസ്ത്രത്തിന്റെ ഭാഗമാക്കിയാണ് തുന്നിപ്പിടിപ്പിച്ചത്.

Keywords:  7 women arrested for gold smuggling case at Nedumbassery Airport, Kochi, News, Women Passengers, Arrested, Gold Smuggling, Nedumbassery Airport, Customs, Flight, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia