സാധാരണക്കാര്‍ താമസിക്കുന്ന ഫ് ളാറ്റിന്റെ വിലാസത്തില്‍ ഒഡി ക്യൂ 7 കാര്‍; പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ മറവില്‍ സുരേഷ് ഗോപി എം പിയുടെ നികുതി വെട്ടിപ്പും പുറത്ത്
Oct 31, 2017, 13:45 IST
പോണ്ടിച്ചേരി: (www.kvartha.com 31.10.2017) നികുതി വെട്ടിച്ചുള്ള കാര്‍ കടത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും കുടുങ്ങി. സാധാരണക്കാര്‍ താമസിക്കുന്ന ഫ് ളാറ്റിന്റെ വിലാസത്തില്‍ ഒഡി ക്യൂ 7 കാര്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ച് സ്വന്തമാക്കിയെന്നാണ് താരത്തിനെതിരെയുള്ള വാര്‍ത്ത.
2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരി ആര്‍ടി ഓഫീസിലെ രേഖകള്‍ പ്രകാരം 3 സിഎ, കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തില്‍ താമസിക്കുന്നവര്‍ക്കോ ഈ ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ക്കോ സുരേഷ് ഗോപിയെ അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയില്‍ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്.
കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് കെട്ടേണ്ടിവന്നേനെ. നേരത്തെ നടന്‍ ഫഹദ് ഫാസിലും നടി അമല പോളും പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു . ഫഹദിന്റെ ആഡംബര കാറായ മേഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സിന് 70 ലക്ഷം രൂപ വിലവരും.
കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നല്‍കണം. പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത്.
ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. തട്ടിപ്പ് പുറത്തായതോടെ അമലാ പോളിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം രേഖകളുമായി ഹാജരാകാനാണ് നിര്‍ദേശം.

Also Read: ബേഡകം സിപിഎമ്മില്‍ പാളയത്തില്‍പട; ഏഴ് ലോക്കല്‍ സമ്മേളനങ്ങളില്‍ അഞ്ചില്‍ നടന്നത് വാശിയേറിയ മത്സരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Suresh Gopi, Car registration controversy, Tax evasion, Suresh Gopi car registration controversy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.