Jailed | സംഭാവന നല്‍കിയത് കുറഞ്ഞുപോയതിന് കടയുടമയെ ആക്രമിച്ചെന്ന സംഭവത്തില്‍ ഏഴ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

 


പയ്യന്നൂര്‍: (KVARTHA) പാര്‍ടി ഫണ്ടിലേക്ക് പണം സംഭാവനയായി ചോദിച്ചതിന് കൊടുക്കാത്ത വിരോധത്തില്‍ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപമുളള കടയില്‍ അതിക്രമിച്ചു കയറി ഉടമസ്ഥനായ പഴയങ്ങാടി റെയില്‍വെ സ്റ്റേഷനു സമീപത്തെ ഡേവിഡ് എബ്രഹാമിനെ (56) അടിച്ചു പരുക്കേല്‍പ്പിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ ഏഴ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം തടവും 2000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
  
Jailed | സംഭാവന നല്‍കിയത് കുറഞ്ഞുപോയതിന് കടയുടമയെ ആക്രമിച്ചെന്ന സംഭവത്തില്‍ ഏഴ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

എസ് ഡി പി ഐ പ്രവര്‍ത്തകരായ മാട്ടൂല്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ജാഫര്‍(35), അസ്ഹദ്(40), എ സി അഹ് മദ്(34), നജ്മുദ്ദീന്‍(42), മുന്‍ഷിദ്(38), എം അഫ്സല്‍(38), സമദ്(37) എന്നിവരെയാണ് പയ്യന്നൂര്‍ അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Keywords: Kannur, Kerala, Kerala-News, SDPI, Jailed, Kannur-News, Kerala-News, 7 SDPI workers jailed and fined for assaulting shopkeeper for declining donation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia