പറക്കമറ്റാത്ത മൂന്ന് മക്കളെ ഭര്‍ത്താവിനെ ഏല്‍പിച്ച് ഗള്‍ഫില്‍ പോയി; 7 വര്‍ഷം കഴിഞ്ഞിട്ടും അവധിക്ക് നാട്ടിലെത്തിയാലും തിരിഞ്ഞുനോക്കുന്നില്ല, അമ്മയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പിതാവിനൊപ്പം മക്കള്‍ വനിതാകമ്മിഷന്‍ അദാലത്തില്‍
Jul 5, 2017, 15:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 05.07.2017) പറക്കമറ്റാത്ത മൂന്ന് മക്കളെ ഭര്‍ത്താവിനെ ഏല്‍പിച്ച് ഗള്‍ഫില്‍ പോയി, ഏഴു വര്‍ഷം കഴിഞ്ഞിട്ടും അവധിക്ക് നാട്ടിലെത്തിയാലും തിരിഞ്ഞുനോക്കുന്നില്ല. ഒടുവില്‍ അമ്മയുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പിതാവിനൊപ്പം മക്കള്‍ വനിതാകമ്മിഷന്‍ അദാലത്തിലെത്തി.
ഡ്രൈവറായി ജോലി ചെയ്യുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഹയര്‍സെക്കന്‍ഡറിക്കും എട്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കളാണ് അമ്മ തങ്ങളെ കാണാന്‍ വരുന്നില്ല എന്ന പരാതിയുമായി കലക്ട്രേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലെത്തിയത്. ഇപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് രണ്ടു വയസുള്ളപ്പോഴാണ് മാതാവ് ഗള്‍ഫില്‍ ജോലിക്കു പോയത്. പിന്നീട് പലപ്പോഴും അവധിക്ക് നാട്ടിലെത്തിയെങ്കിലും ഇവര്‍ ഭര്‍ത്താവിനെയും മക്കളെയും കാണാന്‍ ചെന്നിട്ടില്ല
രണ്ടു തവണ വിദേശത്തു നിന്നു മക്കളെ വിളിച്ചെങ്കിലും തിരിച്ചു വിളിക്കാനുള്ള ഫോണ്‍ നമ്പരൊന്നും മക്കള്‍ക്ക് കൊടുത്തിരുന്നില്ല. ഇപ്പോള്‍ അവധിക്ക് നാട്ടിലെത്തിയിട്ടുള്ള അമ്മ കുട്ടികളെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സംരക്ഷണ ചുമതല അമ്മ കൂടി ഏറ്റെടുക്കണമെന്ന ആവശ്യം മക്കള്‍ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം അദാലത്തില്‍ എത്തണമെന്നു കുട്ടികളുടെ അമ്മയോട് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാകാതിരുന്നതിനാല്‍ കോട്ടയം വനിതാ പോലീസ് സെല്ലില്‍ വിളിച്ചു വരുത്തി വിവരങ്ങളാരായാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കമ്മിഷനംഗം ഡോ.ജെ. പ്രമീളാദേവി ചുമതലപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mother left her children after going to gulf, she returns after 7 years but did not care her children, Kottayam, Holidays, News, Protection, Minor girls, Study, Phone call, Police, Kerala.

Also Read:
കടയുടെ ഷട്ടര്‍ തകര്‍ത്ത് രണ്ടര ക്വിന്റല്‍ അടക്കയും 42,000 രൂപയും കവര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mother left her children after going to gulf, she returns after 7 years but did not care her children, Kottayam, Holidays, News, Protection, Minor girls, Study, Phone call, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.