Cheating Case | 7 ലക്ഷം രൂപയുടെ ദിര്‍ഹം തട്ടിപ്പ്; പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാനമാകെ യു എ ഇ ദിര്‍ഹം ചെറിയ തുകയ്ക്ക് തരാമെന്ന് പറഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മുഖ്യപ്രതിയെ വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി ആശിഖ് ഖാനെ(34)യാണ് വളപട്ടണം പൊലീസ് പിടികൂടിയത്. വളപട്ടണം ഇന്‍സ്പെക്ടര്‍ എംടി ജേകബ്, എസ് ഐ പി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം ഷൊര്‍ണൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Cheating Case | 7 ലക്ഷം രൂപയുടെ ദിര്‍ഹം തട്ടിപ്പ്; പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് റിമാന്‍ഡില്‍

യു എ ഇ ദിര്‍ഹമാണെന്ന വ്യാജേനെ കടലാസ് കെട്ടുകള്‍ നോടുരൂപത്തില്‍ സഞ്ചിയിലാക്കിയാണ് ഇയാള്‍ തട്ടിപ്പുനടത്തിയതെന്ന് പൊലീസ് പറഞ്ഞു. അന്തര്‍ സംസ്ഥാനതട്ടിപ്പു സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ക്കായുളള അന്വേഷണം തുടരുമെന്നും വളപട്ടണം പൊലീസ് പറഞ്ഞു. വീണ്ടും മറ്റുളളവരെ വഞ്ചിച്ചു പണം തട്ടാനുളള ശ്രമത്തിനിടെയാണ് പൊലീസ് ഇയാളെ ഷൊര്‍ണൂരില്‍ നിന്നും പിടികൂടിയത്.

പിടിയിലായ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന തുണി സഞ്ചിയില്‍ നിന്നും നോടുകളാണെന്ന വ്യാജേനെയുളള കടലാസുകെട്ടുകള്‍ കണ്ടെത്തിയിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ നിരവധി പേര്‍ക്കാണ് തട്ടിപ്പുസംഘത്തിന്റെ വലയില്‍ കുരുങ്ങി പണം നഷ്ടമായത്. ഇതില്‍ ഒരാളുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാജ്യമാകെ ബന്ധങ്ങളും കണ്ണികളുമുളള സംഘം കേരളത്തിലുമെത്തിയിട്ടുണ്ടെന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നും നിരവധി പേരാണ് ഈ തട്ടിപ്പുസംഘത്തിന്റെ വലയിലായതെന്നും എന്നാല്‍ നാണക്കേടു ഭയന്ന് പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Keywords:  7 Lakh Dirham Fraud Case; West Bengal native remanded, Kannur, News, Cheating Case, West Bengal Native, Remanded, Police, Court, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia