Ganja seized | വാളയാര്‍ അതിര്‍ത്തിയില്‍ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസില്‍നിന്ന് പിടികൂടിയത് 7 കിലോ കഞ്ചാവ്; ഒരാള്‍ അറസ്റ്റില്‍
Aug 28, 2022, 21:07 IST
പാലക്കാട്: (www.kvartha.com) വാളയാര്‍ അതിര്‍ത്തിയില്‍ അതിഥി തൊഴിലാളികളുമായി സഞ്ചരിച്ച ബസില്‍നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശി ദാമന്ത് നായികിനെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടയില്‍ സമാന രീതിയില്‍ കഞ്ചാവ് കടത്തിയതിന് വാളയാറില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ അതിഥി തൊഴിലാളിയാണ് ദാമന്ത് നായിക് എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സ്ത്രീകളെയും കുട്ടികളെയും ഉള്‍പെടുത്തിയാണ് അതിഥി തൊഴിലാളികളുടെ ബസ് യാത്ര. വഴിയില്‍ പരിശോധനയ്ക്കായി പൊലീസ് തടഞ്ഞാല്‍ കൂട്ടത്തില്‍ അസുഖ ബാധിതരുണ്ടെന്നും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തണമെന്നും ആദ്യം പറയും. ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയാല്‍ സംശയമുള്ള ബാഗുകളുടെ ഉടമസ്ഥര്‍ കള്ളം പറയും.
ബാഗിനുള്ളില്‍ എന്താണെന്ന് അറിയില്ലെന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയാല്‍ ഇവര്‍ പറയുന്നത്. ഒഡീഷയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വന്ന ബസിലും സമാന അഭിനയം തന്നെയാണ് അതിഥി തൊഴിലാളികള്‍ നടത്തിയത്. ഒടുവില്‍ ഏഴു കിലോയോളം കഞ്ചാവ് ബാഗില്‍ ഒളിച്ച് കടത്തിയ യുവാവ് അറസ്റ്റിലാകുകയായിരുന്നു.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്നാണ് സംശയിക്കുന്നത്. സമാന രീതിയില്‍ കടത്തിയ 20 കിലോ കഞ്ചാവും നിരോധിത പാന്‍ മസാല ശേഖരവുമായി ഒരാഴ്ച മുന്‍പാണ് നാല് അതിഥി തൊഴിലാളികളെ വാളയാറില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തത്.
Keywords: 7 kg ganja seized at Walayar, Palakkad, News, Drugs, Police, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.