Anniversary | ആദ്യ ഇഎംഎസ് സർക്കാർ നിലവിൽ വന്നിട്ട് 68 വർഷം; ബാലറ്റിലൂടെ വന്ന വിപ്ലവ വസന്തം 

 
E.M.S. Namboodiripad taking oath as the first Chief Minister of Kerala.

Image Credit: Facebook/ E. M. S. Namboodiripad

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1957 ഏപ്രിൽ 5ന് ഇഎംഎസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 
● ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ. 
● മുഖ്യമന്ത്രി ഉൾപ്പെടെ 11 അംഗ മന്ത്രിസഭയായിരുന്നു ഉണ്ടായിരുന്നത്. 
● അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഇത് അസ്വസ്ഥത സൃഷ്ടിച്ചു. 

(KVARTHA) 1957 ഏപ്രിൽ അഞ്ചിന് ഉച്ചക്ക് 12 30ന് ഗവർണർ ബി രാമകൃഷ്ണ റാവു മുമ്പാകെ  സത്യപ്രതിജ്ഞ ചെയ്തു  ഇഎംഎസ് നമ്പൂതിരിപ്പാട് ഐക്യ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോൾ അത് കേവലം ഒരു അധികാരം ഏറ്റെടുക്കൽ മാത്രമായിരുന്നില്ല. ലോകത്തിന്റെ ചരിത്രത്തിൽ തന്നെ  അവിശ്വസനീയമായ കുറെയേറെഏടുകൾ എഴുതി ചേർത്ത ഒരു മഹാസംഭവമായിരുന്നു. ബാലറ്റിലൂടെ ഒരു കമ്യുണിസ്റ്റ് സർക്കാർ അധികാരത്തിലേറിയത് ലോക ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. ആ മഹാ സംഭവത്തിന് 68 വർഷം പൂർത്തിയാകുമ്പോൾ രാഷ്ട്രീയ മാനങ്ങളേറെയാണ്. 

Aster mims 04/11/2022

മുഖ്യമന്ത്രി ഉൾപ്പെടെ 11 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ആർ കൃഷ്ണയ്യരും ഡോക്ടർ എ ആർ മേനോനും സ്വതന്ത്രരും ബാക്കി 9 പേരും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളുമായിരുന്നു. ഏഷ്യയിൽ   ആദ്യമായിട്ടാണ്  ബാലറ്റിലൂടെ  തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വരുന്നത്. അതും ജനാധിപത്യത്തിൻ്റെ വഴികളിലൂടെ നടക്കാൻ തുടങ്ങിയ ഇന്ത്യയിൽ. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരം ഏറ്റെടുക്കുന്നത് അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നുവെന്ന് വാർത്ത പരന്നിരുന്നു. 

സർക്കാറിനെ അസ്ഥിരപ്പെടുത്താൻ  അമേരിക്കൻ രഹസ്യ അന്വേഷണ ഏജൻസികൾ  പലവിധ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. സംസ്ഥാനത്തെ 126 നിയമസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തനിച്ച് 60 സീറ്റുകൾ നേടി ചരിത്ര വിജയം നേടുകയായിരുന്നു. ഇന്ത്യയിൽ തന്നെയല്ല ലോകത്തിൽ പോലും ആദ്യമായി ജനാധിപത്യ രീതിയിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന് അധികാരത്തിൽ വരാൻ ഇത് സാഹചര്യം ഒരുക്കി. ഇതോടെ  കേരളം ചരിത്ര പുസ്തകത്തിൽ മിന്നുന്ന മുദ്ര പതിപ്പിക്കുകയും ചെയ്തു. 

രാജ്യത്ത് നടന്ന രണ്ടാമത് തെരഞ്ഞെടുപ്പിൽ വോട്ടർമാർ പൊതുവേ കോൺഗ്രസിന് അനുകൂലമായി വിധി എഴുതിയിരിക്കുന്ന സമയത്ത് തന്നെയാണ് ഐക്യ കേരളം കമ്മ്യൂണിസ്റ്റ് സർക്കാറിനെ നെഞ്ചിലേറ്റുന്നത് എന്നത് തികച്ചും അവിശ്വസനീയമായിരുന്നു.  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയിൽ നിന്നും മാറി  വേറിട്ട വഴി സഞ്ചരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു ജനതയുടെ ഹൃദയത്തിൽ ഇത്രയും ആഴത്തിൽ ചേക്കേറിയിട്ടുണ്ട് എന്ന കാര്യം എല്ലാവർക്കും അത്ഭുതമായിരുന്നു. അവിശ്വസനീയമായിരുന്നു. 

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടതിനുശേഷം ഉള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ 1957ലെ തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമുള്ള ഒന്നായിരുന്നു. കേരളത്തിലെ വിജയം  കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആയിരുന്നു എന്നത് രാജ്യത്ത്  അതിലും ഏറെ വിസ്മയം സൃഷ്ടിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ  ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു  ജനവിധിയെ അംഗീകരിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ  കേരളത്തിൽ സർക്കാർ ഉണ്ടാകുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തത് കാര്യങ്ങൾ സുഗമമാക്കി. 

ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സംസ്ഥാനത്തെ ഒരു കമ്മ്യൂണിസ്റ്റ്  സമൂഹമാക്കി മാറ്റില്ലെന്നും ജനാധിപത്യ രീതിയിൽ നിന്ന് ഒട്ടും പിന്നോട്ട് പോകില്ലെന്നും നിയുക്ത   മുഖ്യമന്ത്രി ഇ.എം. എസ് നമ്പൂതിരിപ്പാട് പ്രധാനമന്ത്രിക്ക് ഉറപ്പും നൽകിയിരുന്നു. അധികാരമേറ്റ് രണ്ടാഴ്ചക്കകം കേരളത്തിലെ തെക്ക് വടക്ക് ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസ് തുടങ്ങിയത് തികച്ചും അവിശ്വസനീയമായ ഒന്നായിരുന്നു. 

അധികാരമേറ്റ ഉടൻ തന്നെ  തെരഞ്ഞെടുപ്പ് വാഗ്ദാനമായ  ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്  തുടങ്ങിയ വിഷയങ്ങളിൽ മതസമുദായിക ശക്തികൾ  കോൺഗ്രസിനൊപ്പം ചേർന്ന് വിമോചന സമരം ആരംഭിക്കുകയും  പോലീസ് വെടിവെപ്പും മറ്റുമായി കേരളത്തിന്റെ ക്രമസമാധാനനില തകർന്ന സാഹചര്യവും അതിന്റെ തുടർച്ചയായി  കോൺഗ്രസ് പ്രസിഡണ്ട് ഇന്ദിരാഗാന്ധിയുടെ സമ്മർദ്ദത്തെ തുടർന്ന് പ്രധാനമന്ത്രി നെഹ്റുവിന്റെ ഉപദേശപ്രകാരം  ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം 1959 ജൂലൈ 31ന്   രാഷ്ട്രപതി സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു. 

പിന്നീട് തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെടുകയും കോൺഗ്രസ് അധികാരത്തിൽ എത്തുകയും ചെയ്തു. ഒട്ടേറെ എതിരഭിപ്രായങ്ങളുണ്ടെങ്കിലും നവകേരളത്തിന് അടിത്തറയിടുകയും പ്രയാണത്തിന് ചാലകശക്തിയുമായിരുന്നു ഒന്നാം കമ്യുണിസ്റ്റ് സർക്കാർ

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The article commemorates the 68th anniversary of the first EMS Namboodiripad government in Kerala, India, which came to power through the ballot in 1957. This was a historic and rare event globally, marking the first instance of a democratically elected communist government. The article discusses the initial excitement and reforms introduced by the government, the subsequent opposition and 'Vimochana Samaram' (Liberation Struggle), and its eventual dismissal by the central government. Despite its short tenure, the first EMS government is acknowledged for laying the foundation for modern Kerala.

#EMSGovernment #KeralaHistory #FirstCommunistGovernment #IndianPolitics #Democracy #RevolutionByBallot

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia