Poet | മഹാകവി വള്ളത്തോൾ വിട വാങ്ങിയിട്ട് 67 വർഷം; കവിത്രയത്തിലെ സ്വാതന്ത്ര്യ സമര ഗായകൻ 

 
 Mahakavi Vallathol Narayana Menon, famous Malayalam poet and freedom fighter
 Mahakavi Vallathol Narayana Menon, famous Malayalam poet and freedom fighter

Website/ Amrit Mahotsav

● ദേശസ്നേഹം തുളുമ്പുന്ന കവിതകളിലൂടെ വള്ളത്തോൾ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകി.
● കേരള കലാമണ്ഡലം സ്ഥാപിച്ചുകൊണ്ട് കഥകളിയെ ലോകത്തിന് പരിചയപ്പെടുത്തി.
● മഹാത്മ ഗാന്ധിയോടുള്ള ആദരവ് 'എന്റെ ഗുരുനാഥൻ' എന്ന കവിതയിലൂടെ പ്രകടമാക്കി.

(KVARTHA) വാഗ് ദേവതയുടെ പുരുഷാവതാരമെന്ന് നിരൂപകൻ കുട്ടികൃഷ്ണ മാരാർ വിശേഷിപ്പിച്ച ആധുനിക മലയാള കവിത്രയത്തിൽ ശബ്ദ സൗന്ദര്യം കൊണ്ടും സർഗ്ഗാത്മകത കൊണ്ടും അനുഗ്രഹീതനായ  സ്വാതന്ത്ര്യസമര ഗായകനായ മലയാളത്തിലെ മഹാകവി വള്ളത്തോൾ നാരായണമേനോൻ ഓർമ്മയായിട്ട് 67 വർഷം. മലയാള ഭാഷ അറിയുന്നവർ  എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ദേശഭക്തി ഈരടികളായ 'ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്ന പേർകേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്നു പാടിയ ദേശസ്നേഹി കൂടിയാണ് മഹാകവി. 

സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ. മഹാത്മജിയുടെ തീവ്ര  ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ 'എന്റെ ഗുരുനാഥൻ' ഏറെ പ്രശസ്തമാണ്. രണ്ടുതവണ കോൺഗ്രസ് സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി.

കവി തിലകൻ, കവി സാർവഭൗമൻ  തുടങ്ങിയ ബിരുദങ്ങൾ ലഭിച്ച അദ്ദേഹം കേരള വാത്മീകി, കേരള ടാഗോർ എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു. മലയാളഭാഷയെയും കഥകളിയെയും പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും ചെയ്തതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടാൻ പ്രധാന കാരണക്കാരനായി. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ മഹാകവിയെ  രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 1878 ഒക്ടോബർ 16-ന് തിരൂരിനു സമീപമാണു വള്ളത്തോൾ ജനിച്ചത്. ഒരുരോഗബാധയെതുടർന്ന് മുപ്പതാമത് വയസ്സിൽ  ബധിരനായി ( ചെവി കേൾക്കാത്തയാൾ). 

ഈ മാനസികാവസ്ഥയിലുള്ള വിഷമം ഉൾക്കൊണ്ടാണ് 'ബധിരവിലാപം' എന്ന പ്രശസ്ത കവിത അദ്ദേഹം രചിച്ചത്. ചിത്രയോഗം ആണ് ഇദ്ദേഹം രചിച്ച മഹാകാവ്യം. വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്തരമാണ്. വാല്മീകിരാമായണത്തിന് പുറമെ നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. വള്ളത്തോളിന്റെ കാവ്യജീവിതം ശ്രദ്ധേയമായത് ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം 'ബാപ്പുജി' പ്രശസ്തമാണ്. മദ്രാസ് സർക്കാർ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചിരുന്നു. 1958 മാർച്ച് 13-ന് എഴുപത്തിയൊമ്പതാമത്തെ വയസ്സിൽ മഹാകവി അന്തരിച്ചു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Today marks 67 years since the passing of Mahakavi Vallathol Narayana Menon, a freedom fighter poet whose works continue to inspire generations.

#Vallathol #FreedomFighterPoet #Mahakavi #MalayalamPoetry #VallatholLegacy #KeralaLiterature

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia