Accident | തെരുവുനായകള്‍ കുറുകെ ചാടിയപ്പോള്‍ ഗുഡ്സ് ഓടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് പാനൂരിലെ റോഡില്‍ പൊട്ടിത്തകര്‍ന്നത് 6,000 കോഴിമുട്ടകള്‍
Oct 8, 2023, 21:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) പാനൂര്‍ മാക്കൂല്‍ പീടികയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് കടകളിലേക്ക് മുട്ട കൊണ്ടുപോവുകയായിരുന്ന ഗുഡ്സ് ഓടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ നിന്നും ഓടോറിക്ഷ ഡ്രൈവറും, സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന 200 ട്രേ മുട്ടകള്‍ (ആറായിരം എണ്ണം) പൊട്ടിനശിച്ചു. 35,000 ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
പാനൂരിനടുത്ത് മാക്കൂല്‍ പീടികയില്‍ കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പാനൂര്‍ ഗവ.ആശുപത്രി പരിസരത്തെ എവിആര്‍ കടയില്‍ നിന്നും കൂത്തുപറമ്പിലെ കടകളിലേക്ക് മുട്ട വിതരണം ചെയ്യാന്‍ പോകുകയായിരുന്ന ഗുഡ്സ് ഓടോറിക്ഷയാണ് തെരുവുനായ കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം തെറ്റി മറിഞ്ഞത്.
ഡ്രൈവര്‍ ശ്രീജിത്തും, സഹായി രാജീവനും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം തെറ്റിയ ഓടോറിക്ഷയിടിച്ച് സമീപത്ത് നിര്‍ത്തിയിട്ട ബൈക് ഓവുചാലിലേക്ക് മറിയുകയും ചെയ്തു. മുട്ടപൊട്ടി റോഡിലൊഴുകിയത് പാനൂര്‍ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റി ഒഴിവാക്കി. പ്രദേശവാസികളും സഹായവുമായി രംഗത്തിറങ്ങി. മാടപ്പീടിക സ്വദേശി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് എവിആര്‍ ഷോപ്.

Keywords: 6,000 chicken eggs burst on road in Panur after auto-rickshaw went out of control, Kannur, News, Auto-Rickshaw Accident, Egg, Driver, Rescued, Fire Force, Natives, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.