Rescued | തിരൂരില്‍ തോണി അപകടത്തില്‍പെട്ട് മുങ്ങിത്താവാന്‍ തുടങ്ങിയ മകളെ അതിസാഹസികമായി രക്ഷിച്ച് 60 കാരിയായ മാതാവ്

 


ADVERTISEMENT

തിരൂര്‍: (www.kvartha.com) പുറത്തൂര്‍ നമ്പ്രം കടവില്‍ കക്ക വാരി തിരിച്ചുവരുന്നതിനിടെ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മുങ്ങിത്താവാന്‍ തുടങ്ങിയ മകളെ അതിസാഹസികമായി രക്ഷിച്ച് 60 കാരിയായ മാതാവ്. ചക്കിട്ടി പറമ്പില്‍ ഉമ്മറിന്റെ ഭാര്യ ബീപാത്തു ആണ് മകള്‍ റസിയ(42)യെ രക്ഷപ്പെടുത്തിയത്. കുറുങ്ങാട്ടില്‍ നസീറിന്റെ ഭാര്യയാണ് റസിയ.
Aster_MIMS

Rescued | തിരൂരില്‍ തോണി അപകടത്തില്‍പെട്ട് മുങ്ങിത്താവാന്‍ തുടങ്ങിയ മകളെ അതിസാഹസികമായി രക്ഷിച്ച് 60 കാരിയായ മാതാവ്

ബീപാത്തുവിന്റെ രണ്ടാമത്തെ മകളാണ് റസിയ. അഞ്ചുവര്‍ഷത്തോളമായി ബീപാത്തുവിന്റെ ഭര്‍ത്താവ് കിടപ്പിലാണ്. റസിയയുടെ ഭര്‍ത്താവും പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. കുടുംബം പുലരാന്‍ വേണ്ടിയാണ് ഇവര്‍ കഷ്ടപ്പെട്ട് കക്ക വാരാന്‍ പോകുന്നത്. തോണിയിലുണ്ടായിരുന്ന മറ്റ് നാലുപേരും മരിച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിത്താവാന്‍ പോയ റസിയ മാതാവിനെ കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാല്‍ തന്നെ കെട്ടിപ്പിടിച്ചാല്‍ രണ്ടുപേരും മുങ്ങുത്താവുമെന്ന് മാതാവ് മകളെ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് ഒരു കൈകൊണ്ട് മകളുടെ മുടിപിടിച്ച് മറുകൈകൊണ്ട് കര ലക്ഷ്യമാക്കി രണ്ടും കല്‍പിച്ച് സാഹസികമായി തുഴഞ്ഞു. രണ്ടാം ചാലിന്റെ കരക്കെത്തിയപ്പോള്‍ പുല്ല് പിടിച്ച് കരയ്ക്ക് കയറി ബീപാത്തുമ്മ മകളെ നിലത്ത് കിടത്തി. ശക്തമായ ഇരുട്ടായതിനാല്‍ മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ഈ വയോധിക ദു:ഖത്തോടെ പറയുന്നു. തുടര്‍ന്ന് മകളേയും കൂട്ടി മറ്റൊരു മാട്ടിലെത്തി ഉറക്കെ ബഹളം വച്ച് ആളുകളെ വിവരം അറിയിക്കുകയായിരുന്നു.

Keywords: 60-year-old mother rescued young woman in Urathoor boat accident, Kozhikode, News, Fishermen, Boat Accident, Dead, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia