SWISS-TOWER 24/07/2023

ആറ് പതിറ്റാണ്ട് നീണ്ട കേസ് തീര്‍പ്പായി

 


ADVERTISEMENT

ആറ് പതിറ്റാണ്ട് നീണ്ട കേസ് തീര്‍പ്പായി
കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന കേസിന് ഹൈക്കോടതിയില്‍ തീര്‍പ്പായി. ജന്മാവകാശമായി ലഭിക്കേണ്ട ഭൂമി കുടിയാന്‍ നിയമപ്രകാരം പതിച്ചു നല്‍കപ്പെട്ടപ്പോള്‍ ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ക്ക് അനുഭവിക്കാന്‍ ഒരിഞ്ചു ഭൂമി പോലും ഇല്ലാതായി. 78 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും മലബാര്‍ മാപ്പിള മരുമക്കത്തായ നിയമപ്രകാരം വീതം വയ്‌ക്കേണ്ടി വന്നപ്പോള്‍ പലര്‍ക്കും നിരാശരാകേണ്ടിവന്നു. അതില്‍ നിന്നുണ്ടായ തര്‍ക്കമാണു സ്വത്തുതര്‍ക്കമായി കോടതിയിലെത്തിയത്.

കണ്ണൂര്‍ അഴീക്കോട് കല്ലുവെട്ടിയ പീടികയില്‍ കുറുക്കന്‍ പടിഞ്ഞാറെപ്പുരയാണ് കേസില്‍ കിടന്നത്. 1949ല്‍ തലശേരി കോടതിയില്‍ ആരംഭിച്ചതാണ് കേസ്. 63 വര്‍ഷത്തിനിടെ ജന്മാവകാശമുള്ളവര്‍ പലരും മരിച്ചു. കുറേ വര്‍ഷങ്ങളായി തലശേരി കോടതിയിലും ഹൈക്കോടതിയിലും കയറിയിറങ്ങിയ കേസില്‍ പ്രശ്‌നം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നാം കമ്മിഷന്‍ സ്വത്തുക്കളുടെ വിവരം ശേഖരിച്ചപ്പോള്‍ 109 ഇനം സ്വത്തുക്കളില്‍ അവകാശം ഉന്നയിച്ചവര്‍ക്ക് ഭാഗിച്ചു നല്‍കാന്‍ ഇപ്പോള്‍ എട്ടിനം സ്വത്തുകളേ അവശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം സംസ്ഥാന ഭൂപരിഷ്‌കരണ നിയമം വന്നതോടെ കുടിയാന്മാര്‍ക്കു പതിച്ചു നല്‍കി. കുറേയേറെ സ്വത്തുക്കള്‍ മറ്റുചില അവകാശികള്‍ വില്‍പ്പന നടത്തി.

അവശേഷിക്കുന്ന വസ്തുക്കള്‍ ഭാഗം ചെയ്യാന്‍ തലശേരി സബ് കോടതി ഉത്തരവു പാസാക്കി. ഇതു ജില്ലാ കോടതി ശരിവെച്ചു. ഓഹരി നിശ്ചയിച്ച രീതി ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ഒന്നാം എതിര്‍കക്ഷികളും 95കാരിയുമായ കുഞ്ഞാലു ഉമ്മയടക്കമുള്ളവര്‍ അപ്പീല്‍ നല്‍കി.ഇത്രയും പഴക്കമുള്ള കേസ് തീര്‍ക്കേണ്ടത് ആവശ്യമാണെന്നും അതുവഴി കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കു അവസാനിക്കണമെന്നും ജസ്റ്റിസ് തോമസ് പി. ജോസഫ് നിരീക്ഷിച്ചു.

Keywords: Kerala, Kochi, case, solved, High Court of Kerala, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia