ഇവര്‍ മറയുന്നതെവിടേക്ക് ? ഒരു മാസത്തിനിടെ കാണാതായവര്‍ 60

 


തിരുവനന്തപുരം: (www.kvartha.com 24.11.2014 ) അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതെ കേരളത്തില്‍ നിന്നു കാണാതാകുന്നവര്‍  എവിടെ മറയുന്നു? സംസ്ഥാനത്ത് ഒരുമാസം കൊണ്ട് മാത്രം അപ്രത്യക്ഷരായവര്‍ 60. ഇതില്‍ കൂടുതല്‍ പേര്‍ സ്ത്രീകള്‍. അതും 15 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍. കേരള പോലീസിന് ഈ വര്‍ഷം ജൂണ്‍ - ജൂലൈ മാസത്തില്‍ മാത്രം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള ഔദ്യോഗിക കണക്കാണിത്. പോലീസില്‍ എത്താത്ത കേസുകള്‍ കൂടി ചേര്‍ത്താല്‍ കാണാതായവരുടെ എണ്ണം ഇതിലുമേറെ വരും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും 4,900 സ്ത്രീകളെയും കുട്ടികളെയും കാണാതായതായി സര്‍ക്കാര്‍ രേഖകളിലുണ്ടെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഇക്കാലയളവില്‍ 1520 അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അതില്‍ 113 മൃതദേഹങ്ങള്‍ സ്ത്രീകളുടേതായിരുന്നുവെന്നുമാണ് കണക്കുകള്‍.
                 
സ്ത്രീകളില്‍ കൂടുതല്‍ പേരും വീട്ടില്‍ നിന്നും കാണാതാകുന്നുവൊണ് പോലീസിനു ലഭിക്കു പരാതിയില്‍ പറയുന്നത്. പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് കൂടുതലും കാണാതാകുന്നത്. വീട്ടുകാരറിയാതെ പ്രണയ വിവാഹം ചെയ്ത് ഒളിച്ചോടുന്നവര്‍ കാണാതായവരുടെ കൂട്ടത്തില്‍ പെടും. ഇത്തരക്കാരില്‍ കൂടുതല്‍ പേരെയും കണ്ടെത്താന്‍ പോലീസിന് കഴിയുന്നുണ്ട്. എന്നാല്‍ ഇവരുടെ എണ്ണത്തേക്കാള്‍ വളരെയധികം കൂടുതലാണ് ദുരൂഹമായ സാഹചര്യത്തില്‍ കാണാതാകുന്നവര്‍. ഇവര്‍ എവിടെ മറയുന്നുവെന്നത് കണ്ടെത്തുന്നതില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സികളെല്ലാം പരാജയപ്പെടുകയാണ്.
ഇവര്‍ മറയുന്നതെവിടേക്ക് ? ഒരു മാസത്തിനിടെ കാണാതായവര്‍ 60

സംസ്ഥാനത്തുനിന്നും കാണാതാവുന്ന പുരുഷന്‍മാരില്‍ കൂടുതല്‍ പേരും വൃദ്ധന്‍മാരാണൊണ് ഔദ്യോഗിക കണക്കുകള്‍. ഇവര്‍ വീടുവിട്ടിറങ്ങിപോകുവരാണൊണ് പോലീസ് നിഗമനം. പോലീസിന്റെ കണക്കനുസരിച്ച് കാണാതാവുന്ന പുരുഷന്‍മാരില്‍ 50 ശതമാനം പേരും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കാണാതാകുന്ന കുട്ടികള്‍ അന്യസംസ്ഥാന മോഷണ ഭിക്ഷാടന മാഫിയകളുടെ കൈകളില്‍  എത്തപ്പെടുന്നതായി കേരള പോലീസിന് വിവരമുണ്ടെങ്കിലും ഇതു സംബന്ധിച്ച അന്വേഷണം എങ്ങുമെത്തുന്നില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Missing Person, Women, Girls, Kerala, One month, Inquiry officers. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia