Fine | 16 കാരന്‍ കൂട്ടുകാരന്റെ കൂടെ അയല്‍വാസിയുടെ ബൈകില്‍ കറങ്ങി; ആര്‍ സി ഉടമയ്ക്ക് 25,000 രൂപ പിഴയിട്ട് പൊലിസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാഹി: (www.kvartha.com) രണ്ട് വര്‍ഷമായി ഇന്‍ഷ്വറന്‍സ് പുതുക്കാതെയും പുക പരിശോധന സര്‍ടിഫികറ്റ് ഇല്ലാതെയുമുള്ള അയല്‍ക്കാരന്റെ ബൈകില്‍ കൂട്ടുകാരനൊപ്പം ചെത്തിപ്പറന്ന വിദ്യാര്‍ഥിയായ 16 കാരന്‍ പിടിയില്‍. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ പാറാല്‍ ചെമ്പ്ര റോഡിലൂടെ കുതിച്ച ടെംപ്ള്‍ ഗേറ്റിനടുത്ത കൗമാരക്കാരാണ് പൊലീസിന്റെ പിടിയിലായത്. 
        
Fine | 16 കാരന്‍ കൂട്ടുകാരന്റെ കൂടെ അയല്‍വാസിയുടെ ബൈകില്‍ കറങ്ങി; ആര്‍ സി ഉടമയ്ക്ക് 25,000 രൂപ പിഴയിട്ട് പൊലിസ്

വാഹന പരിശോധനക്കിറങ്ങിയ ന്യൂ മാഹി പ്രിന്‍സിപല്‍ എസ് ഐ മഹേഷ് കണ്ടമ്പേത്താണ് അപകടകരമായ പോക്കിനിടയില്‍ ഇരുവരെയും തടഞ്ഞു കസ്റ്റഡിയിലെടുത്തത്. ടെംപ്ള്‍ ഗേറ്റ് മാക്കൂട്ടം പുന്നോലിലെ മുഹമ്മദ് റിയാസിന്റേതായിരുന്നു ബൈക്. ഇത് കസ്റ്റഡിയിലെടുത്ത പൊലീസ് ആര്‍ സി ഉടമയായ റിയാസിന് കുട്ടിക്ക് ബൈക്ക് വിട്ടുനല്‍കിയതിന് 25000 രൂപ പിഴയിട്ടു. നിയമ ലംഘനങ്ങള്‍ക്ക് 4000 രൂപ വേറെയും പിഴ ചുമത്തി. ലൈസന്‍സില്ലാതെ പൊതുറോഡിലൂടെ വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് 5000 രൂപയും പിഴയിട്ടുണ്ട്.
Aster mims 04/11/2022

Keywords:  Latest-News, Kerala, Kannur, Top-Headlines, Police, Vehicles, Driving Licence, Fine, 16-year-old rode a neighbor's bike with his friend; RC owner fined Rs 25,000 by police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia