Trapped| 6 വയസ്സുകാരിയുടെ വിരല്‍ വാഷ് ബേസിന്റെ സ്റ്റീല്‍ വേസ്റ്റ് കപ്ലിങ്ങില്‍ കുടുങ്ങി; രക്ഷകരായി ഇ ആര് എഫ്
Nov 4, 2022, 13:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം : (www.kvartha.com) ആറുവയസ്സുകാരിയുടെ വിരല്‍ വാഷ് ബേസിന്റെ സ്റ്റീല്‍ വേസ്റ്റ് കപ്ലിങ്ങില്‍ കുടുങ്ങി. ഒടുവില്‍ രക്ഷകരായി എമര്‍ജന്‍സി റെസ്ക്യു ഫോഴ്സ്(ERF). സ്റ്റീല്‍ കപ്ലിങ് മുറിച്ചുമാറ്റിയാണ് ഇവര്‍ കുഞ്ഞിന്റെ വിരല്‍ പുറത്തെടുത്തത്. ചുങ്കത്തറ പഞ്ചായതിലെ എരുമമുണ്ടയിലെ കണ്ടന്‍ചിറയില്‍ മുഹമ്മദ് റാഫിയുടെ മകളുടെ ചൂണ്ടുവിരലാണ് വീട്ടിലെ വാഷ് ബേസിന്റെ സ്റ്റീല്‍ വേസ്റ്റ് കപ്ലിങ്ങില്‍ കുടുങ്ങിയത്.
വീട്ടുകാര്‍ പൈപ് പൊട്ടിച്ച് വാഷ് ബേസില്‍ നിന്ന് സ്റ്റീല്‍ കപ്ലിങ്ങ് അടര്‍ത്തിയെടുത്തശേഷം എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിനെ സമീപിക്കുകയായിരുന്നു. ഇ ആര് എഫ് പ്രവര്‍ത്തകര്‍ കുട്ടിയുടെ വിരല്‍ മരുന്നുപയോഗിച്ച് മരവിപ്പിച്ചശേഷം സ്റ്റീല്‍ കപ്ലിങ് മുറിച്ചുമാറ്റുകയായിരുന്നു.
തുടര്‍ന്ന് തുടര്‍ ചികിത്സക്കായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇ ആര് എഫ് അംഗങ്ങളായ ബിബിന്‍ പോള്‍, കെ എം അബ്ദുല്‍ മജീദ്, ശംസുദ്ദീന്‍ കൊളക്കാടന്‍, ജിയോ പോള്‍, ഡെനി എബ്രഹാം, മുജീബ്, ലൗജ കുര്യാക്കോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Keywords: 6-year-old girl's finger trapped in wash basin's steel waste coupling; ERF as rescuers, Malappuram, News, Local News, Hospital, Treatment, Kerala, Child.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

