Child | കളര്‍ പെന്‍സില്‍ വിഴുങ്ങി അവശനിലയിലായ 6 വയസുകാരന് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അധ്യാപകര്‍; എന്‍ഡോസ്‌കോപി വഴി പുറത്തെടുത്ത് ഡോക്ടര്‍മാര്‍; രക്ഷയായത് അവസരോചിതമായ ഇടപെടല്‍
Aug 25, 2022, 17:01 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) കളര്‍ പെന്‍സില്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ചുമച്ച് അവശനിലയിലായ ആറുവയസുകാരന് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അധ്യാപകര്‍. ആശുപത്രിയിലെത്തിക്കും വരെ കുഞ്ഞിന്റെ നെഞ്ചില്‍ അമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയുമുള്ള അധ്യാപകരുടെ അവസരോചിത ഇടപെടല്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായകമായി.
കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ വയറ്റില്‍നിന്ന് എന്‍ഡോസ്‌കോപി വഴി പെന്‍സില്‍ പുറത്തെടുക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ് വി എ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് (6) ആണ് അബദ്ധത്തില്‍ കളര്‍ പെന്‍സില്‍ വിഴുങ്ങിയത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ ഷിബിയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കുട്ടിയോട് കാര്യം തെരക്കി. പോകറ്റ് പരിശോധിച്ചിപ്പോള്‍ കളര്‍ പെന്‍സിലിന്റെ ഒരുഭാഗം കണ്ടെത്തി. ഇതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കുകയും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന കുട്ടിക്ക് ഉടന്‍ കൃത്രിമശ്വാസം നല്‍കുകയുമായിരുന്നു.
സ്‌കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള കല്ലമ്പാറയിലെ ആശുപത്രിയില്‍ പെട്ടെവന്ന് തന്നെ കുട്ടിയെ എത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു. യാത്രയിലുടനീളം അധ്യാപകരായ ഷിബി, കെ എ ജിനി, സ്‌കൂള്‍ ജീവനക്കാരന്‍ ടി താരാനാഥ്, ബിനോയ് എന്നിവര്‍ കൃത്രിമശ്വാസം നല്‍കുന്നത് തുടര്‍ന്നു. എന്‍ഡോസ്‌കോപിയിലൂടെ പെന്‍സിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു.
Keywords: 6 year old child swallowed color pencil rescued by the teachers intervention, Malappuram, News, Child, Hospital, Treatment, Teachers, Kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.