Accidental Death | കണ്ണൂരില്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് 58കാരന്‍ മരിച്ചു, 3 പേര്‍ക്ക് പരുക്ക്

 
Kannur accident, bus collision, fatal accident, Kerala news, Thotady, Kasaragod, road safety

Photo: Arranged

പരുക്കേറ്റവരെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 

കണ്ണൂര്‍: (KVARTHA) തോട്ടടയില്‍ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് ബേക്കലിലെ 58 കാരനായ ശ്രീനിവാസന്‍ മരണപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു, ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

 

കണ്ണൂര്‍ തയ്യില്‍ സ്വദേശിയായ ശ്രീനിവാസന്‍ കാസര്‍കോട് ബേക്കല്‍ വിഷ്ണുമഠത്തിനടുത്തു നിന്നുമാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇവിടെ താമസിച്ചുവരികയായിരുന്നു. ബേക്കല്‍ സ്വദേശി സോമന്‍ (56), കരുണാകരന്‍ (58), തയ്യില്‍ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സോമന്റെ പരുക്കുകള്‍ ഗുരുതരമാണ്.

 

വല വാങ്ങാന്‍ ബേക്കലില്‍ നിന്ന് തലശ്ശേരിയിലേക്ക് പോയതായിരുന്നു സംഘം. വല വാങ്ങി മടങ്ങുമ്പോള്‍, തോട്ടടയില്‍ വച്ച് ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ സോമനേയും കരുണനെയും ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

രേഖയാണ് മരിച്ച ശ്രീനിവാസന്റെ ഭാര്യ. ശ്രീരാഗ് മകനാണ്. രണ്ട് പെണ്‍മക്കളുണ്ട്.

 #Kannuraccident, #keralaaccident, #roadsafety, #RIP, #breakingnesw
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia