SWISS-TOWER 24/07/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക്പീഡനം; വൃദ്ധന്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 17.09.15) പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ വൃദ്ധനെ പോലിസ് അറസ്റ്റു ചെയ്തു. കുമളി വെള്ളാരംകുന്ന് ബാപുജി കോളനിയിലെ ജയമണി അന്തോണി(55)യാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 14നാണ് സംഭവം. ബാപുജി കോളനിക്ക് സമീപത്ത് താമസിക്കുന്ന ഏഴു മുതല്‍ ഒന്‍പത് വയസ്സ് വരെയുള്ള മൂന്നു പെണ്‍കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയത്.

ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍ എന്നിവരോടൊപ്പം ബാപുജികോളനിയിലെ വീട്ടിലാണ് ജയമണി താമസിക്കുന്നത്. ഇവര്‍ ജോലിക്ക് പോയ സമയത്താണ് സമീപ വാസികളായ കുട്ടികളെ ഇയാള്‍ പീഡനത്തിന് വിധേയമാക്കിയത്. കുട്ടികളെ സ്‌നേഹം നടിച്ച് വീട്ടിലേക്ക്   വിളിച്ചാണ്‌
പീഡിപ്പിച്ചത്. പിന്നീട് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം തിരക്കി. ഇതോടെയാണ് സംഭവം വെളിച്ചത്താകുന്നത്.

തുടര്‍ന്ന് ഇവര്‍ കുമളി ചൈല്‍ഡ്‌ലൈനിലും പോലിസിലും പരാതി നല്‍കി. സംഭവം സംബന്ധിച്ച്
അന്വേഷണം ആരംഭിച്ചതോടെ ജയമണി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തതോടെയാണ് പോലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതിനിടയില്‍ പോലിസ് കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി തെളിവുകള്‍ ശേഖരിച്ചു. കൂലിത്തൊഴിലാളിയായ ജയമണി സ്ഥിരം മദ്യപാനിയാണെന്ന്പോലിസ് പറഞ്ഞു. കുമളി സി ഐ എസ് .അര്‍ഷദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക്പീഡനം; വൃദ്ധന്‍ പിടിയില്‍


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കിണറ്റില്‍ നിന്നും കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

Keywords:  55year-old man arrested for allegedly molesting minor girl, Idukki, Police, Hospital, House, Remanded, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia