13കാരിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; 55 കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 17.06.2020) 13കാരിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 55 കാരന്‍ അറസ്റ്റില്‍. തളിപ്പറമ്പിലായിരുന്നു സംഭവം. ചെവ്വാഴ്ച്ച ഉച്ചയ്ക്ക് വീട്ടില്‍ ത്രാസ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ തളിയില്‍ സ്വദേശി കെ വി വിജയനെ (55) തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

13കാരിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; 55 കാരന്‍ അറസ്റ്റില്‍

വിജയന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടി വീട്ടില്‍ എത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തില്‍ വിജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Keywords:  Kerala, News, Molestation attempt, Child, Girl, Police, Case, Accused, Arrested, Court, Remanded, Kannur.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia