Convocation | ജാമിഅ സഅദിയ്യ 55ാം വാർഷിക സനദ് ദാനത്തിന് തിരശീല; 540 സഅദി പണ്ഡിതർ കൂടി കർമ്മ രംഗത്തേക്ക്

 
 
540 saadi scholars enter the field as saadiyas 55th convoca

Photo Credit: SA-ADIYA LIVE

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപൂരം എ പി അബൂബക്കർ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
● 445 സഅദി ബിരുദവും 28 ഹാഫിള് ബിരുദങ്ങളും കൈമാറി.

ദേളി: (KVARTHA) വൈവിധ്യ ഭാഷകളും സംസ്‌കാരങ്ങളും താലോലം പാടി ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ജില്ലയുടെ വൈജ്ഞാനിക ഉദ്യാനമായി പരിലസിച്ചു വളരുന്ന ദേളി ജാമിഅ സഅദിയ്യയുടെ 55ാം വാർഷിക സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢ സമാപ്തി. സമ്മേളനത്തിൽ 445 വിദ്യാർത്ഥികൾക്ക് സഅദി ബിരുദവും 44 പേർക്ക് അഫ്സൽ സഅദി ബിരുദവും ഖുർആൻ മനപാഠമാക്കിയ 28 വിദ്യാർത്ഥികൾക്ക് ഹാഫിള് ബിരുദവും നൽകും. അഞ്ച് ദിനങ്ങളിലായി വ്യത്യസ്ത സെഷനുകളായി നടന്ന പരിപാടിക്ക് തിരശീല വീണു.
സഅദിയ്യ വാർഷിക സമ്മേളനത്തിലേക്ക് വിവിധ നാടുകളിൽ നിന്ന് കൂട്ടമായി എത്തിയ ആളുകൾ സഅദിയ്യയുടെ പ്രവർത്തനങ്ങളെ ഏറ്റുപാടിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് നഗരിയിലെത്തിയത്.

Aster mims 04/11/2022

സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയിൽ അറബ് ലീഗ് അംബാസഡർ ഡോ. മാസിൻ നാഈഫ് അൽ മസ്ഊദി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാര്‍ നനദ് ദാനം നിർവ്വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപൂരം എ പി അബൂബക്കർ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

ശൈഖ് ഹൈസം ദാദ് അൽ കരീം, ഹബീബ് സാലിം ഇബ്‌നു ഉമർ ഹഫീള് യമൻ മുഖ്യതിഥികളായി. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗവും. സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തി. പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തി. വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ബനിയാസ് സ്പെയ്ക് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സി പി അബ്ദുൽ റഹ്‌മാൻ ഹാജിയെ പരിപാടിയിൽ ആദരിച്ചു.

കെ പി അബൂബക്കർ മുസ്ലിയാര്‍ പട്ടുവം, വി പി എം ഫൈസി വില്ല്യാപള്ളി, ഹസൻ മുസ്ലിയാര്‍ വയനാട്, അബ്ദുൽ ഹമീദ് മുസ്ലിയാര്‍ മാണി, എം വി അബ്ദുൽ റഹ്‌മാൻ ബാഖവി, കെ കെ ഹുസൈൻ ബാഖവി, പ്രസംഗിച്ചു. സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി നിർവ്വഹിച്ചു.

സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂർ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കൽ, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂർ, സയ്യിദ് ശാഫി തങ്ങള്‍ വളപട്ടണം, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂർ, സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ, സയ്യിദ് ത്വാഹാ ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീൽ സ്വലാഹ്, സയ്യിദ് സൈനുൽ ആബിദീന്‍ തങ്ങള്‍ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുസ്തഫ ദാരിമി കടാങ്കോട്, ബി എസ് അബ്ദുല്ല ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, മഹ്‌മൂദ് ഹാജി ഉമ്മുല്‍ഖുവൈന്‍, ബാത്വിഷ സഖാഫി ആലപ്പുഴ, അബ്ദുറഷീദ് സഖാഫി സൈനി, ഹാഫിള് സുഫ്യാന്‍ സഖാഫി, യു ടി ഇഫ്തികാര്‍, ഇനായത്ത് അലി മാംഗ്ലൂർ, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിച്ചു. കെപി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി നന്ദിയും പറഞ്ഞു.

അറബ് ലീഗ് ഉച്ചകോടി ഫെബ്രുവരിയിൽ നടക്കും ഇന്ത്യ വലിയ പിന്തുണ നല്‍കി

കാസർഗോഡ്:  അറബ് ലീഗ് സംവിധാനത്തിന് എന്നും പിന്തുണ നല്കിയ രാജ്യമാണ് ഇന്ത്യയെന്നും അടുത്ത അറബ് ലീഗ് ഉച്ചകോടി ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കാന്‍ ആലോചിക്കുന്നതായും ഡോ. മാസിൻ നാഈഫ് അൽ മസ്ഊദി അഭിപ്രായപ്പെട്ടു. ദേളി സഅദാബാദില്‍ ജാമിഅ സഅദിയ്യ 55ാം വാര്‍ഷിക സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ വെടിനിറുത്തലിന് ഇന്ത്യയുടെ ഇടപെടൽ ശുഭകരമാണ്. അറബ് ഭാഷയുടെ  പ്രചാരണത്തിന് വികാസത്തിനും ജാമിഅ സഅദിയ്യ മികച്ച സേവനമാണ് നൽകി വരുന്നത്. പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പണ്ഡിതർ സേവന രംഗത്തും ഗവേഷണ മേഖലയിലും ശ്രദ്ധയൂന്നണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണ്ഡിതർ ത്യാഗസമർപ്പണത്തിന് സജ്ജരാകണം

ഇന്നത്തെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ മതപരമായ ആദർശങ്ങൾ സംരക്ഷിക്കുന്നതിന് യുവ പണ്ഡിതർ കഠിനമായ ത്യാഗങ്ങൾക്ക് തയ്യാറാകണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം ചെയ്തു.
ദേളി ജാമിഅ സഅദിയ്യയിൽ നടന്ന 55-ാം വാർഷിക സനദ് ദാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തവെയായിരുന്നു അദ്ദേഹം ഈ ആഹ്വാനം ഉന്നയിച്ചത്. അനുഗ്രഹങ്ങൾക്ക് എപ്പോഴും നന്ദിയുള്ളവരായിരിക്കണം നാം. നന്ദിയുള്ള മനസ്സോടെ എല്ലാവരോടും കരുണയോടെയാവണം നമ്മുടെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഅദിയ്യയുടെ സ്ഥാപകരായ നൂറുൽ ഉലമയുടെയും കല്ലട്ര അബ്ദുൽഖാദർ ഹാജിയുടെയും സമർപ്പണത്തെ അദ്ദേഹം അനുസ്മരിച്ചു.

#Saadiya #Convocation #KeralaEvents #IslamicEducation #QuranAwards #CommunityCelebration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia