പ്ലസ് വണ്‍ പ്രവേശനം കാത്ത് ഇത്തവണ 5,18,410 പേര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.06.2016) സംസ്ഥാനത്ത് ഏകജാലകംവഴിയുള്ള പഌ് വണ്‍ പ്രവേശനത്തിന് ഇത്തവണ അപേക്ഷ നല്‍കിയത് 5,18,410 വിദ്യാര്‍ത്ഥികള്‍. എസ് എസ് എല്‍ സി പാസായ 4,53,582 വിദ്യാര്‍ത്ഥികളും 49,029 പേര്‍ സി ബി എസ് ഇ സിലബസിലും 3700 പേര്‍ ഐ സി എസ് ഇയിലും 12,099 പേര്‍ മറ്റുള്ള വിഭാഗത്തില്‍പ്പെട്ടവരുമാണ്.

ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയില്‍നിന്നാണ് 82,275. കോഴിക്കോട് ജില്ലയില്‍ നിന്ന് 52,049 വിദ്യാര്‍ത്ഥികളും അപേക്ഷ നല്‍കി. വയനാട് ജില്ലയില്‍ നിന്നാണ് എറ്റവും കുറവ് അപേക്ഷ ലഭിച്ചത്.
പ്ലസ് വണ്‍ പ്രവേശനം കാത്ത് ഇത്തവണ 5,18,410 പേര്‍
10നാണ് ട്രയല്‍ അലോട്ട്‌മെന്റ്. അപേക്ഷകരില്‍ നിന്ന് തിരുത്തലിനുള്ള അപേക്ഷ തിങ്കളാഴ്ച വൈകിട്ട് നാലുവരെ സ്വീകരിക്കും. തുടര്‍ന്ന് രണ്ട് അലോട്ടുമെന്റുകള്‍ക്കു ശേഷം ക്ലാസുകള്‍ 30ന് ആരംഭിക്കും.

Keywords : Thiruvananthapuram, Kerala, Plus Two student, school, Student, SSLC, Plus One, Application, CBSE, ICSE, Malappuram, Wayanad.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia