Tallest Building | കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയം കോഴിക്കോട്ട് വരുന്നു; 167 മീറ്റര്‍ ഉയരം! കൂടുതൽ വിശേഷങ്ങളറിയാം

 


കോഴിക്കോട്: (www.kvartha.com) സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയം കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് വരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന ഗാലക്സി ബില്‍ഡേഴ്സിന്റെ കെട്ടിടത്തിന് 167 മീറ്റര്‍ ഉയരമുണ്ടായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
  
Tallest Building | കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയം കോഴിക്കോട്ട് വരുന്നു; 167 മീറ്റര്‍ ഉയരം! കൂടുതൽ വിശേഷങ്ങളറിയാം

'50 നിലകളും 2,50,000 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ള കെട്ടിടം സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയമാകും. ബേസ്മെന്റും ഗ്രൗൻഡ് ഫ്‌ലോറും കൂടാതെ 50 നിലകളുണ്ടാകും,' ഗാലക്സി ബില്‍ഡേഴ്സിന്റെ സിഇഒ ജാന്‍സീര്‍ അഹ്‌മദ്‌ പറഞ്ഞു. പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ഏപ്രില്‍ 17 ന് നടന്നു, 2026 മാര്‍ചോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആഡംബര താമസ സമുച്ചയമായി തരംതിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ 40 നാല് ബി എച് കെ, 26 മൂന്ന് ബി എച് കെ, 16 രണ്ട് ബി എച് കെ എന്നിങ്ങനെ 82 റെസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍ ഉണ്ടാകും. പരമാവധി 474 താമസക്കാരെയാണ് പ്രവര്‍ത്തന ഘട്ടത്തില്‍ കണക്കാക്കിയത്.

ബുര്‍ജ് ഖലീഫ, ഷാങ്ഹായ് ടവര്‍ എന്നിവിടങ്ങളില്‍ മുദ്ര പതിപ്പിച്ച ആർ ഡബ്ള്യു ഡി ഐ വിന്‍ഡ് എൻജിനീയറിംഗ് സര്‍വീസസ്, ജെ ഡബ്ള്യു കണ്‍സള്‍ടന്റ്‌സ്, എൽ എൽ പി തുടങ്ങിയ മുന്‍നിര എൻജിനീയറിംഗ് കണ്‍സള്‍ടന്റുമാരാണ് പദ്ധതി രൂപകല്‍പ്പന ചെയ്തതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് പാരിസ്ഥിതിക അനുമതിക്കായി സമര്‍പിച്ച അപേക്ഷ പ്രകാരം, 80 കോടി രൂപയാണ് ഉയര്‍ന്ന വില പ്രതീക്ഷിക്കുന്നത്. 40 നിലകളും 137 മീറ്റര്‍ ഉയരവുമുള്ള തൃപ്പൂണിത്തുറയിലെ ചോയ്സ് പാരഡൈസ് ആണ് നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പാര്‍പിട സമുച്ചയമെന്ന് നിർമാതാക്കൾ പറഞ്ഞു.

Keywords: Kozhikode, Kerala, News, Tallest Tower, Tallest in Kerala,  Top-Headlines, 50-storey residential tower in Kozhikode set to be Kerala's tallest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia