Destinations | വേനലിൽ കുളിർമ നൽകാൻ ഇന്ത്യയിൽ 50 സ്ഥലങ്ങൾ; വാഗമണ്ണും വയനാടും പട്ടികയിൽ
May 14, 2024, 16:32 IST
ADVERTISEMENT
/ സോണൽ മുവാറ്റുപുഴ
(KVARTHA) വേനലിൽ തണുപ്പ് നൽകുന്ന ഇന്ത്യയിലെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിലെ വയനാടും ഇടുക്കി ജില്ലയിലെ വാഗമണ്ണും ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ടൂറിസം പ്രോത്സാഹിപ്പിക്കാനായി ടൂറിസം മന്ത്രാലയം ആരംഭിച്ച ഇൻ ക്രെഡിബിൾ ഇന്ത്യ ക്യാമ്പയിൻ്റെ ഭാഗമായാണ് ഏകദേശം 50 വേനൽക്കാല അവധിക്കാല കേന്ദ്രങ്ങളുടെ ലിസ്റ്റ് തയാറാക്കിയത്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ ടൂറിസം ബോർഡുകളും പങ്കിട്ട ഡാറ്റ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ പട്ടികയിൽ ആണ് കേരളത്തിലെ വയനാടും വാഗമണ്ണും തിരഞ്ഞെടുക്കപ്പെട്ടത്. ഈ പറഞ്ഞ 50 സ്ഥലങ്ങളിലെ തണുത്ത കാലാവസ്ഥയും അനുകൂലമായ എക്യൂഐയും (വായുഗുണനിലവാരം) ഇവയെ വേനലിലും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുന്ന ഘടകങ്ങളാണെന്ന് വിലയിരുത്തുന്നു.
ലിസ്റ്റിൽ ഇടംപിടിച്ച 50 സ്ഥലങ്ങൾ
ജമ്മു കാശ്മീരിലെ ഗുല്‍മാർഗ്, പട്നിടോപ്പ്, ഗ്രെസ്, മനസ്ബൽ, ധൂത്പത്രി, അഹര്‍ബാൽ, ഉത്തരാഖണ്ഡിലെ പിത്തോർഗഡ്, ഔലി, ചോപ്ത, ബിന്‍സാര്‍, മുന്‍സിയാരി, ഹിമാചൽ പ്രദേശിലെ ബീര്‍ ബില്ലിങ്, കിന്നൂർ, തീർത്ഥൻ, ഖജ്ജിയാർ, ഡല്‍ഹൗസി, സ്പിറ്റി, ജിഭി, രാജസ്ഥാനിലെ മൗണ്ട് അബു, തമിഴ്നാട്ടിലെ ഏർക്കാട്, കൊടൈക്കനാല്‍, കൊല്ലിമല, കര്‍ണാടകയിലെ ചിക്കമംഗളൂരു, മടിക്കേരി, മിസോറാമിലെ തെൻസാൾ, ഐസ്വാൾ, ഹ്മുയിഫാങ്, സിക്കിമിലെ ലാച്ചുങ്ങ്, യംതാങ്, ഗോച ലാ, പെല്ലിംഗ്, കെസിയോപൽരി.
അസമിലെ ഹഫ്‌ലോങ്, മേഘാലയയിലെ ഷില്ലോങ്, ചിറാപുഞ്ചി, പശ്ചിമ ബംഗാളിലെ കുർസിയോങ്, കാലിംപോങ്, അരുണാചൽ പ്രദേശിലെ സീറോ, തവാങ്, നാഗാലാൻഡിലെ ഡ്സുകോ, ഗുജറാത്തിലെ സപുതാര, മധ്യപ്രദേശിലെ പച് മറി എന്നിവയാണ് വേനലിൽ തണുപ്പ് നൽകുന്ന ഇന്ത്യയിലെ 50 സ്ഥലങ്ങളുടെ പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിനൊപ്പമാണ് കേരളത്തിലെ വയനാടും വാഗമണ്ണും വരുന്നത്.
വേനല്‍ക്കാലത്ത് യാത്ര ചെയ്യാന്‍ ഇന്ത്യ അനുയോജ്യമല്ല എന്ന തെറ്റിദ്ധാരണ മാറ്റാനും കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഇങ്ങനെയൊരു ക്യാമ്പയിൻ സംഘടിപ്പിച്ചത്. വേനല്‍ക്കാലത്ത് പോലും തണുപ്പേറിയ, രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. അതിനായി കൂൾ സമ്മര്‍ ഗെറ്റവേയ്സ്' എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ ക്യാംപയ്ന്‍ മന്ത്രാലയം ആരംഭിച്ചിരുന്നു.
'കൂൾ സമ്മേഴ്‌സ് ഓഫ് ഇന്ത്യ' എന്ന പേരില്‍ നടന്ന ഈ ക്യാംപയ്ന്‍ മേയ് ആറിന് ലൈവായി തീരുകയും ചെയ്തിരുന്നു. എന്തായാലും വേനൽക്കാലത്ത് തണുപ്പ് നൽകുന്ന സ്ഥലങ്ങളുടെ ലിസ്റ്റിൽ കേരളവും കടന്നുകൂടിയതിൽ അഭിമാനിക്കാവുന്നതാണ്. ഈ ലിസ്റ്റ് വരുന്നതിന് മുൻപ് തന്നെ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ് വയനാടും വാഗമണ്ണും. മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും കുന്നുകളും പൈൻ മരങ്ങളും തണുത്ത കാലാവസ്ഥയും പച്ചപ്പുള്ള പ്രകൃതിയും ഒക്കെ തന്നെയാണ് ഈ രണ്ടു സ്ഥലങ്ങളെയും മനോഹരങ്ങളാക്കുന്നത്.

Keywords: Travel, Tourism, Tour, Destinations, Summer, Kerala, Wayanad, Idukki, Wagaman, Incredible India, AQI, Air Quality Index, Jammu Kashmir, Kodaikanal, Assam, 50 places in India to keep cool in summer.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.