അരിയില്ല, മാര്‍ക്കറ്റിലിറങ്ങിയാല്‍ അടി, പട്ടിണി കിടന്ന് മരിക്കും; ഗോവ വിമാനത്താവളത്തിലെ 50-ലധികം മലയാളി ജീവനക്കാര്‍ വാസ്‌കോയില്‍ കുടുങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 28.03.2020) ഗോവ അന്തര്‍ദേശീയ വിമാനത്താവളത്തിലെ എന്‍ജിനിയര്‍മാര്‍ അടക്കമുള്ള 50-ലധികം മലയാളികള്‍ വാസ്‌കോയില്‍ (ദാബോളിന്‍) കുടുങ്ങി. വാങ്ങിവച്ച സാധനങ്ങള്‍ തീര്‍ന്നുവെന്നും നാട്ടിലെത്തിയില്ലെങ്കില്‍ പട്ടിണികിടന്ന് മരിക്കുമെന്ന് എയര്‍ ഇന്ത്യയിലെ സര്‍വീസ് എന്‍ജിനിയറും കാഞ്ഞങ്ങാട് സ്വദേശിയുമായ പി വി അരുണ്‍രാജ്.

ജോലിചെയ്യുന്ന വനിതകളും ഹോസ്റ്റലില്‍ കുടുങ്ങിയിട്ടുണ്ട്. 24-ന് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. 31-വരെ ആണെന്നാണ് ആദ്യമറിയിച്ചത്. പിന്നീടത് ഏപ്രില്‍വരെ നീട്ടിയപ്പോള്‍ നാട്ടിലെത്താന്‍ ഒരു മാര്‍ഗവും ഇല്ലാതായതായി കണ്ണൂര്‍ കക്കാട് സ്വദേശി സാരംഗ്, എറണാകുളത്തെ വിപിന്‍, തൃശ്ശൂരിലെ എന്‍ ടി ജോസ് എന്നിവര്‍ പറഞ്ഞു. ഇതിനിടെ നാലുപേര്‍ ഗോവയില്‍നിന്ന് ബൈക്കില്‍ നാട്ടിലേക്ക് തിരിച്ചു. എന്നാല്‍, കര്‍ണാടക അതിര്‍ത്തിയില്‍ ഇവരെ തടഞ്ഞതോടെ മടങ്ങി താമസസ്ഥലത്തേക്കുതന്നെ എത്തി.

അരിയില്ല, മാര്‍ക്കറ്റിലിറങ്ങിയാല്‍ അടി, പട്ടിണി കിടന്ന് മരിക്കും; ഗോവ വിമാനത്താവളത്തിലെ 50-ലധികം മലയാളി ജീവനക്കാര്‍ വാസ്‌കോയില്‍ കുടുങ്ങി

ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഏഷ്യ തുടങ്ങിയ കമ്പനികളിലെ മലയാളികളും കുടുങ്ങിയിട്ടുണ്ട്. ഗ്ലോബല്‍ ഗ്രൗണ്ട് കമ്പനിയിലെ അപ്രന്റീസിനു വന്നവരും പോകാനാകാതെ ഇവിടെയുണ്ടെന്ന് ഇവര്‍ പറഞ്ഞു.

Keywords:  News, Kerala, Kannur, Goa, Airport, Engineers, kanhangad, Food, 50 Malayalees Trapped in Vasco
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script