SWISS-TOWER 24/07/2023

മത്സ്യ­ഫെ­ഡ് വാ­യ്­പ­യ്ക്ക് 50 കോടി രൂപ­യുടെ സര്‍ക്കാര്‍ ഗ്യാരന്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരു­വ­ന­ന്ത­പുരം: നാഷ­ണല്‍ മൈനോ­റിറ്റി ഡവ­ല­പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പ­റേ­ഷ­നില്‍ നിന്നും 2012­-13 കാല­യ­ള­വില്‍ മത്സ്യ­ഫെ­ഡിന് ലഭി­ക്കുന്ന വായ്പയ്ക്ക് അഞ്ച് വര്‍ഷ­ത്തേയ്ക്ക് 50 കോടി രൂപ­യുടെ സര്‍ക്കാര്‍ ഗ്യാരന്റി ഈ സാമ്പ­ത്തിക വര്‍ഷ­ത്തില്‍ നല്‍കാന്‍ മന്ത്രി­സ­ഭാ­യോ­ഗ­ത്തില്‍ തീരു­മാ­ന­മാ­യ­തായി ഫിഷ­റീസ് തുറമുഖ മന്ത്രി കെ. ബാബു അറി­യി­ച്ചു.

മത്സ്യ­ഫെ­ഡ് വാ­യ്­പ­യ്ക്ക് 50 കോടി രൂപ­യുടെ സര്‍ക്കാര്‍ ഗ്യാരന്റിന്യൂന­പക്ഷ വിഭാ­ഗ­ങ്ങ­ളില്‍പ്പെട്ട മത്സ്യ­ത്തൊ­ഴി­ലാ­ളി­കള്‍ക്ക് സ്വയം തൊഴില്‍ സംരം­ഭ­ങ്ങള്‍ക്കായി ചെറു­കിട വായ്പാ പദ്ധ­തി­കള്‍ക്കായി നാഷ­ണല്‍ മൈനോ­റിറ്റി ഡെവ­ല­പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേ­ഷന്റെ സാമ്പ­ത്തിക സഹാ­യ­ത്തോ­ടു­കൂടി മത്സ്യ­ഫെഡ് ധന­സ­ഹായം നല്‍കി­വ­രു­ന്നു­ണ്ട്. നാഷ­ണല്‍ മൈനോ­റിറ്റി ഫിനാന്‍സ് ഡെവ­ല­പ്‌മെന്റ് കോര്‍പ­റേ­ഷന്‍ മത്സ്യ­ഫെ­ഡിന് ധന­സ­ഹായം അനു­വ­ദി­ക്കു­ത് സര്‍ക്കാര്‍ ഗ്യാരന്റി­യുടെ അടി­സ്ഥാ­ന­ത്തി­ലാ­ണ്. ഇതു­വരെ ഇപ്ര­കാരം കോര്‍പ്പ­റേ­ഷന്‍ വഴി മത്സ്യ­ഫെ­ഡിന് നല്‍കിയ 80 കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കി­യിട്ടു­ണ്ട് എന്ന് മന്ത്രി കെ.­ബാബു അറി­യി­ച്ചു.

Keywords:  Ministers, Meet, K.Babu, Fishermen, Thiruvananthapuram, Kerala, 50 Crore govt gurantee for malsyafed loan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia