Obituary | വീടിന് മുന്നിലെ മതില്‍ ഇടിഞ്ഞുവീണ് 5 വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മയുടെ കണ്‍മുന്നില്‍
Mar 15, 2024, 21:40 IST
തൃശൂര്‍: (KVARTHA) വീടിനു മുന്നിലെ പഴയ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിന്റെയും ലിന്റയുടെയും മകന്‍ അനശ്വര്‍ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥിയാണ്.
കളിച്ചുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മയുടെ കണ്‍മുന്നിലായിരുന്നു അപകടം. സമീപവാസികള്‍ ഉടന്‍ തന്നെ ചേര്‍പ്പിലെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി, വല്ലച്ചിറ ഗവ.യു പി സ്‌കൂള്‍).

Keywords: 5-yr-old died after wall collapse, Thrissur, News, Accidental Death, Wall Collapsed, Hospital, Treatment, Injured, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.