SWISS-TOWER 24/07/2023

Ramesh Chennithala | ആലുവയില്‍ ബാലിക കൊല്ലപ്പെട്ട സംഭവത്തിന്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി; സ്ത്രീകള്‍ക്ക് മാത്രമല്ല പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും കേരളത്തില്‍ സുരക്ഷിതത്വമില്ലെന്ന് രമേശ് ചെന്നിത്തല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്ത്രീകള്‍ക്ക് മാത്രമല്ല പിഞ്ച് കുഞ്ഞുങ്ങള്‍ക്ക് പോലും കേരളത്തില്‍ സുരക്ഷിതത്വമില്ലെന്ന സ്ഥിതി ഗൗരവതരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലുവയില്‍ ബാലിക കൊല്ലപ്പെട്ട സംഭവത്തിന്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിയെ കുറിച്ച് സൂചന കിട്ടുകയും സിസിടിവി കാമറയില്‍ കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സഹിതം കിട്ടിയിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് നഷ്ടമാക്കിയത് വിലപ്പെട്ട ജീവനാണ്. ഇതിന് പൊലീസും സര്‍കാരും ഉത്തരം പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മികച്ച പൊലീസെന്ന് പേരുകേട്ട കേരള പൊലീസിനെ രാഷ്ട്രീയമായി വന്ധീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലഹരി വരുത്തി വെച്ച വിനയില്‍ നഷ്ടമായത് വിലപ്പെട്ട ജീവനാണ്. മയക്ക് മരുന്നു മാഫിയകള്‍ക്ക് യാഥേഷ്ടം വിഹരിക്കാന്‍ അവസരം നല്‍കിയിരിക്കുന്ന സര്‍കാര്‍ പുതിയ മദ്യനയത്തിലൂടെ കേരളത്തിലാകെ മദ്യമൊഴുക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Ramesh Chennithala | ആലുവയില്‍ ബാലിക കൊല്ലപ്പെട്ട സംഭവത്തിന്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി; സ്ത്രീകള്‍ക്ക് മാത്രമല്ല പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും കേരളത്തില്‍ സുരക്ഷിതത്വമില്ലെന്ന് രമേശ് ചെന്നിത്തല

ജനങ്ങളോട് ഒരു പ്രതിബന്ധതയുമില്ലാത്ത സര്‍കാരാണ് കേരളം ഭരിക്കുന്നത് എന്ന് എല്ലാവര്‍ക്കും ബോധ്യമായി. അവസാനം പാര്‍ടി സെക്രടറിക്ക് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്നു. ഒരു കാര്യം കൂടി അദ്ദേഹം തുറന്ന് പറയണമായിരുന്നു. മയക്ക് മരുന്നു മാഫിയ - ക്വടേഷന്‍ സംഘങ്ങള്‍ കേരളമാകെ കയ്യടക്കിയതെന്ന് കൂടി പറയണമായിരുന്നു. ഇതിന് തെളിവാണ് ആലുവയില്‍ കൊല്ലപ്പെട്ട പൊന്നുമോളെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  5 Year old girl's death in Aluva; Ramesh Chennithala Criticized Kerala Police and LDF govt, Thiruvananthapuram, News, Politics, Ramesh Chennithala, Criticized, Police, Drug Mafia, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia