Evidence Collection | ആലുവ കൊലപാതകം: പ്രതിയുമായി വന്‍ പൊലീസ് വലയത്തില്‍ ആലുവ മാര്‍കറ്റില്‍ തെളിവെടുപ്പ്; അക്രമിക്ക് നേരെ ജനരോഷവും; കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ സാക്ഷ്യം വഹിച്ചത് അതിവൈകാരികമായ രംഗങ്ങള്‍ക്ക്; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ
Aug 6, 2023, 14:19 IST
ആലുവ: (www.kvartha.com) ആലുവയിലെ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അസ് ഫാക് ആലവുമായി ആലുവ മാര്‍കറ്റില്‍ തെളിവെളുപ്പ് നടത്തി പൊലീസ്. ജനരോഷം ഭയന്ന് വന്‍ പൊലീസ് വലയത്തിലാണ് പ്രതിയുമായി കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിനിടെ പല സ്ഥലത്തുവച്ചും പ്രതിക്കെതിരെ വന്‍തോതില്‍ ജനരോഷമുണ്ടായി. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രതോടെയായിരുന്നു പൊലീസിന്റെ തെളിവെടുപ്പ്. ക്രൂരമായ കൊലപാതകം നടത്തിയ രീതി പ്രതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വിശദീകരിച്ചു. പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. കൊലപാതകത്തിനു ശേഷം കൈ കഴുകിയ സ്ഥലം ഉള്‍പെടെ പ്രതി പൊലീസിനു കാണിച്ചുകൊടുത്തു.
തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയെ കുട്ടി താമസിച്ചിരുന്ന വീട്ടിലെത്തിച്ചപ്പോള്‍ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവും പിതാവും പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കുനേരെ പാഞ്ഞടുത്തു. തുടര്‍ന്ന് പൊലീസും സമീപവാസികളും ചേര്‍ന്ന് അമ്മയെ തടഞ്ഞ് വീടിനുള്ളിലേക്ക് മാറ്റി. വീടിനു സമീപം താമസിക്കുന്ന അമ്മമാര്‍ ഉള്‍പെടെയുള്ളവരും വന്‍ പ്രതിഷേധവുമായി പ്രതിക്ക് നേരെ തിരിഞ്ഞു.
പ്രതി മദ്യം വാങ്ങിയ ബെവ്‌കോ ഔട് ലെറ്റിലും, സംഭവദിവസം ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയശേഷം ജൂസ് വാങ്ങാനായി പോയ കടയിലും തെളിവെടുപ്പ് നടത്തി. അവിടെ നിന്ന് റോഡ് മുറിച്ചുകടന്ന് മാര്‍കറ്റിലെത്തിയാണ് കൊലപാതകം നടത്തിയത്.
നേരത്തെ, കുട്ടിയുടെ തന്നെ ടീഷര്‍ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ടത്തില്‍ വ്യക്തമായിരുന്നു. സാധാരണ പീഡന കൊലപാതകങ്ങളില്‍ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫൊറന്‍സിക് വിദഗ്ധരുടെ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ച് പോസ്റ്റ്‌മോര്‍ടം റിപോര്‍ടും ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു.
അസ് ഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു സംഘം പ്രതിയുടെ സ്വദേശമായ ബിഹാറിലെത്തി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ഡെല്‍ഹിയിലും അന്വേഷണം തുടങ്ങി.
തെളിവെടുപ്പിനിടെ പല സ്ഥലത്തുവച്ചും പ്രതിക്കെതിരെ വന്‍തോതില്‍ ജനരോഷമുണ്ടായി. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രതോടെയായിരുന്നു പൊലീസിന്റെ തെളിവെടുപ്പ്. ക്രൂരമായ കൊലപാതകം നടത്തിയ രീതി പ്രതി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വിശദീകരിച്ചു. പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. കൊലപാതകത്തിനു ശേഷം കൈ കഴുകിയ സ്ഥലം ഉള്‍പെടെ പ്രതി പൊലീസിനു കാണിച്ചുകൊടുത്തു.
തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയെ കുട്ടി താമസിച്ചിരുന്ന വീട്ടിലെത്തിച്ചപ്പോള്‍ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവും പിതാവും പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കുനേരെ പാഞ്ഞടുത്തു. തുടര്‍ന്ന് പൊലീസും സമീപവാസികളും ചേര്‍ന്ന് അമ്മയെ തടഞ്ഞ് വീടിനുള്ളിലേക്ക് മാറ്റി. വീടിനു സമീപം താമസിക്കുന്ന അമ്മമാര്‍ ഉള്‍പെടെയുള്ളവരും വന്‍ പ്രതിഷേധവുമായി പ്രതിക്ക് നേരെ തിരിഞ്ഞു.
പ്രതി മദ്യം വാങ്ങിയ ബെവ്‌കോ ഔട് ലെറ്റിലും, സംഭവദിവസം ഉച്ചകഴിഞ്ഞ് പെണ്‍കുട്ടിയുമായി വീട്ടില്‍ നിന്നിറങ്ങിയശേഷം ജൂസ് വാങ്ങാനായി പോയ കടയിലും തെളിവെടുപ്പ് നടത്തി. അവിടെ നിന്ന് റോഡ് മുറിച്ചുകടന്ന് മാര്‍കറ്റിലെത്തിയാണ് കൊലപാതകം നടത്തിയത്.
നേരത്തെ, കുട്ടിയുടെ തന്നെ ടീഷര്‍ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ടത്തില്‍ വ്യക്തമായിരുന്നു. സാധാരണ പീഡന കൊലപാതകങ്ങളില്‍ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫൊറന്‍സിക് വിദഗ്ധരുടെ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ച് പോസ്റ്റ്‌മോര്‍ടം റിപോര്‍ടും ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു.
Keywords: 5 year old girl's death: Evidence collection in Aluva market in huge police cordon with Asfaq Alam, Kochi, News, Evidence collection, Police, Protest, Parents, Women, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.