Accidental Death | വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരി കാറിടിച്ച് മരിച്ചു
മരിച്ചത് മമ്പറം പറമ്പായി സ്വദേശികളായ അബ്ദുല്‍ നാസര്‍- ഹസ്‌നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹ മറിയം
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം
കണ്ണൂര്‍: (KVARTHA) വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി കാറിടിച്ച് മരിച്ചു. മമ്പറം പറമ്പായി സ്വദേശികളായ അബ്ദുല്‍ നാസര്‍- ഹസ്‌നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹ മറിയമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.
ഈസ്റ്റ് കതിരൂര്‍ അല്‍ബിര്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് സന്‍ഹ. വീടിന് മുന്നിലെ റോഡില്‍ കളിക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.