Tragedy | ചെറുപുഴയിൽ അഞ്ചു വയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് കേസെടുത്തു
● ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് കുട്ടിയെ കാണാതായത്.
● സെന്റ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണത്തിനായുള്ള ടാങ്കിലാണ് മൃതദേഹം.
● അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കണ്ണൂർ: (KVARTHA) ജില്ലയുടെ മലയോര പ്രദേശമായ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ-മണി ദമ്പതികളുടെ മകൻ വിവേക് മുർമുവാണ് മരിച്ചത്.
ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവൃത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഇവിടെ തൊഴിലാളികളാണ്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചെറുപുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#KeralaNews #Cherupuzha #TragicIncident #ChildSafety #KannurPolice #WaterTank