Accidental Death | അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുവീണ് 5 വയസുകാരന് ദാരുണാന്ത്യം; യുവതിക്കും മകനും പരിക്ക്

 


തിരുവനന്തപുരം: (www.kvartha.com) അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരോട് വ്യാഴാഴ്ച രാവിലെയാണ് അപകടം.

പൊഴിയൂര്‍ അമ്പലക്കോണം എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥി പവിന്‍ സുനില്‍ ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ടുമക്കളുമായി പോവുകയായിരുന്നു അമ്മ മഞ്ജു.

Accidental Death | അമ്മയ്ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലത്തില്‍ നിന്നും സ്‌കൂടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുവീണ് 5 വയസുകാരന് ദാരുണാന്ത്യം; യുവതിക്കും മകനും പരിക്ക്

തോട്ടിലേക്ക് വീണ പവിന്റെ മുകളിലേക്ക് സ്‌കൂടര്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. സഹോദരനെയും അമ്മ മഞ്ജുവിനെയും പരിക്കുകളോടെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: 5 year old boy died in scooter accident, Thiruvananthapuram, News, Local News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia