Accidental Death | മഞ്ചേരിയില്‍ ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് ഓടോറിക്ഷയിലിടിച്ച് 5 പേര് മരിച്ചു
Dec 15, 2023, 20:24 IST
ADVERTISEMENT
മഞ്ചേരി : (KVARTHA) കര്‍ണാടക ഹുസൂരില്‍ നിന്നുള്ള ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് ഓടോറിക്ഷയിലിടിച്ച് അഞ്ച് പേര് മരിച്ചു. ഓടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് മരിച്ചത്. നാലു കുട്ടികളും രണ്ടു സ്ത്രീകളും ഡ്രൈവറുമാണ് ഓടോറിക്ഷയിലുണ്ടായിരുന്നത്. മഞ്ചേരി ചെട്ടിയങ്ങാടിയില്‍ വൈകിട്ട് 5.30നായിരുന്നു അപകടം. അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
ഓടോറിക്ഷ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, യാത്രകാരികളായ മുഹ് സിന, തസ്നീമ (28), തസ്നീമയുടെ മകള്‍ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്. മരിച്ച മുഹ് സിനയുടെ മക്കളായ മുഹമ്മദ് നിശാദ് (11), അസ ഫാത്വിമ (4), മുഹമ്മദ് അസന്‍ എന്നിവര്‍ക്കും, സാബിറ എന്ന 58 കാരിക്കും ഒരു വയസ്സുകാരന് റൈഹാന്‍ എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. ഇതില്‍ പരുക്കേറ്റ സാബിറയെയും റൈഹാനേയും മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഴക്കേത്തലയില്‍നിന്ന് പുല്ലൂരിലേക്ക് പോവുകയായിരുന്ന ഓടോറിക്ഷയില്‍ അരീക്കോട് ഭാഗത്തുനിന്ന് വന്ന കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: 5 Passengers Died in Manjeri Road Accident, Malappuram, News, Accidental Death, Injury, Hospital, Treatment, Dead Body, Postmortem, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.