Accidental Death | മഞ്ചേരിയില്‍ ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് ഓടോറിക്ഷയിലിടിച്ച് 5 പേര്‍ മരിച്ചു

 


മഞ്ചേരി : (KVARTHA) കര്‍ണാടക ഹുസൂരില്‍ നിന്നുള്ള ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് ഓടോറിക്ഷയിലിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഓടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് മരിച്ചത്. നാലു കുട്ടികളും രണ്ടു സ്ത്രീകളും ഡ്രൈവറുമാണ് ഓടോറിക്ഷയിലുണ്ടായിരുന്നത്. മഞ്ചേരി ചെട്ടിയങ്ങാടിയില്‍ വൈകിട്ട് 5.30നായിരുന്നു അപകടം. അപകടത്തില്‍ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

Accidental Death | മഞ്ചേരിയില്‍ ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് ഓടോറിക്ഷയിലിടിച്ച് 5 പേര്‍ മരിച്ചു

ഓടോറിക്ഷ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, യാത്രകാരികളായ മുഹ് സിന, തസ്‌നീമ (28), തസ്‌നീമയുടെ മകള്‍ മോളി (ഏഴ്) റൈസ (മൂന്ന്) എന്നിവരാണ് മരിച്ചത്. മരിച്ച മുഹ് സിനയുടെ മക്കളായ മുഹമ്മദ് നിശാദ് (11), അസ ഫാത്വിമ (4), മുഹമ്മദ് അസന്‍ എന്നിവര്‍ക്കും, സാബിറ എന്ന 58 കാരിക്കും ഒരു വയസ്സുകാരന്‍ റൈഹാന്‍ എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. ഇതില്‍ പരുക്കേറ്റ സാബിറയെയും റൈഹാനേയും മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിഴക്കേത്തലയില്‍നിന്ന് പുല്ലൂരിലേക്ക് പോവുകയായിരുന്ന ഓടോറിക്ഷയില്‍ അരീക്കോട് ഭാഗത്തുനിന്ന് വന്ന കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  5 Passengers Died in Manjeri Road Accident, Malappuram, News, Accidental Death, Injury, Hospital, Treatment, Dead Body, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia