SWISS-TOWER 24/07/2023

5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും; 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി, സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കുമെന്നും മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.06.2021) അഞ്ച് വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തെ വിവാദത്തില്‍ മുക്കാനുള്ള ശ്രമത്തെ ജനം തോല്‍പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Aster mims 04/11/2022

5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും; 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി, സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കുമെന്നും മുഖ്യമന്ത്രി

അടുത്ത വര്‍ഷം ഒന്നരലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കും. അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കുമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. 1500 സ്റ്റാര്‍ടപ്പുകള്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. കൊച്ചി പാലക്കാട് -മംഗലാപുരം -വ്യവസായ ഇടനാഴി വികസിപ്പിക്കും. ഫാര്‍മസ്യൂടിക്കല്‍ ഹബ്ബായി കേരളം മാറുമെന്നും പിണറായി പറഞ്ഞു.

ഒരു വിവേചനവും ഇല്ലാതെ സംസ്ഥാനത്ത് സമാധാനം പുലരണമെന്നതാണ് സര്‍കാരിന്റെ നയമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Keywords:  5 lakh houses will be constructed in 5 years; Chief minister says  Rs 60,000 crore infrastructure development scheme and would increase social pensions to Rs 2,500 crore, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Pension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia