Injured | ഗുരുവായൂരില്‍ നിന്നും താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് വരനും വധുവും അടക്കം 5 പേര്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലപ്പെട്ടി: (KVARTHA) ഗുരുവായൂരില്‍ നിന്നും താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് വരനും വധുവും അടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ ആണ് സംഭവം. ചാവക്കാട് പൊന്നാനി ദേശീയ പാതയില്‍ പുതിയിരുത്തിയില്‍ കാര്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്.

Injured | ഗുരുവായൂരില്‍ നിന്നും താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞ് വരനും വധുവും അടക്കം 5 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍ സ്വദേശികളായ വത്സല (64), വിഷ്ണു (25), ശ്രാവണ്‍ (27), ദേവപ്രിയ (22) സവിത (50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍തന്നെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി ബസിനെ മറികടക്കുന്നതിനിടെ കാറിന്റെ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.

Keywords:  5 Injured in Car Accident, Malappuram, News, Car Accident, Injured, Hospital, Treatment, Bride, Groom, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script