ചക്കുളത്തുകാവ് പൊങ്കാല സംഘത്തിന്റെ ബസ് അപകടത്തില്‍പെട്ട് 5 പേര്‍ക്ക് പരിക്ക്
Nov 28, 2012, 23:11 IST
എടത്വ: ചക്കുളത്തുകാവ് പൊങ്കാലയില്‍ പങ്കെടുക്കാനെത്തിയവരുടെ മിനി ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്ക് പരിക്കുപറ്റി. പൂവാര്‍ സ്വദേശിയായ ഡ്രൈവര്‍ സുന്‍ജിത്ത്, യാത്രക്കാരായ ഭാസുരാംഗിയമ്മ, ഓമന, സരോജിനി, ശ്രീകല എന്നിവര്‍ക്കാണ് പരുക്ക് പറ്റിയത്. പൂവാര്‍ പൊന്‍ വിളയില്‍ നിന്നെത്തിയ 25 ഓളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.
ബുധനാഴ്ച രാവിലെ ആറുമണിക്ക് വീയപുരം കോയിക്കല്‍ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ഇടിയുടെ അഘാതത്തില്‍ തകര്‍ന്ന ബസിന്റെ മുന്‍ഭാഗത്തുനിന്ന് നാട്ടുകാരുടെ ശ്രമഫലമായിട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലൊടിഞ്ഞ ഡ്രൈവറെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗതം ഭാഗികമായി തടസപ്പെട്ടതിനെ തുടര്‍ന്ന് വീയപുരം എസ്.ഐ. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അപകടത്തില്‍പ്പെട്ട വാഹനം ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം ഗതാഗതം പുനസ്ഥാപിച്ചു. വൈകിട്ട് മറ്റൊരു വാഹനത്തില്‍ ഇവര്‍ നാട്ടിലേയ്ക്കു പോയി.
Keywords: Ponkala, Chakkulathukavu, Police, Bus, Driver, Puvar, Omana, Sunjith, Ponvilayil, Harikumar, 5 injured in bus accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.