കണ്ണൂര്‍ പയ്യാവൂരില്‍ കുളിക്കാനിറങ്ങിയ 5 കുട്ടികള്‍ മുങ്ങി മരിച്ചു
May 28, 2016, 17:12 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 28.05.2016) കണ്ണൂര്‍ പയ്യാവൂരില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. നാല് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.
ഇവരില്‍ ഒരു സഹോദരനും ഒരു സഹോദരിയും ഉള്‍പ്പെടും. പയ്യാവൂര്‍ പഞ്ചായത്തിലെ ചതച്ചാല്‍ പുഴയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഒഴുക്കില്‍പ്പെട്ട നാലു കുട്ടികളെ ആദ്യം നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് അഞ്ചാമത്തെ കുട്ടിയെയും പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചവരെല്ലാം ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് കുട്ടികള്‍ മാത്രമാണ് ദുരന്തത്തില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെച്ചു. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് അപകട സ്ഥലത്ത് ഒഴുകിയെത്തിയത്. ആശുപത്രയിലും ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്.
Keywords : Kannur, Children, Girl,Payyavure, 5 Childern.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.