അയല്‍വാസിയുടെ 8 വയസുകാരിയായ മകളെ ഐസ്‌ക്രീം നല്‍കി പീഡിപ്പിച്ചെന്ന കേസ്; 47 കാരന് 20 വര്‍ഷം കഠിന തടവ്, കേസിന് സഹായകമായത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഇടപെടല്‍
Feb 3, 2022, 12:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 03.02.2022) അയല്‍വാസിയുടെ 8 വയസുകാരിയായ മകളെ ഐസ്‌ക്രീം കാണിച്ച് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ്. പാലക്കാട്ടുള്ള സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എം പി ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ (പോക്‌സോ) കെ എസ് ബിനോയ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.
2012 ഡിസംബര്‍ മാസത്തിലാണ് സംഭവം. തളിക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ഹെല്‍ത് സെന്ററില്‍ പോയെങ്കിലും ഭയം കാരണം കുട്ടി വിഷയം ആരോടും പറഞ്ഞില്ല.
പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പ്രതിയുടെ കുട്ടിയുടെ കൂടെ കളിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയോട് നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ പീഡനവിവരം വ്യക്തമായ വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തില്ല.
വീട്ടുകാര്‍ സംഭവം മറച്ചുവച്ചെങ്കിലും, അയല്‍വാസികളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കുട്ടി വിവരം പറഞ്ഞു. പിന്നാലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇടപെട്ട് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ 2013 മാര്‍ചില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
വാടാനപ്പിളളി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി സി രാമനാഥന്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ വലപ്പാട് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ ടി സലിലകുമാര്‍ ആണ് ഈ കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പിച്ചത്.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വാടാനപ്പിളളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സിപിഒ ധനീഷ്. സി ഡി, വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സി പി ഒ അനൂപ് എന്നിവരും പ്രവര്‍ത്തിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

