കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 47 പേര് അറസ്റ്റില്‍; അറസ്റ്റിലായവരില്‍ യുവ ഡോക്ടറും
Jun 28, 2020, 12:14 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28.06.2020) കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ സംസ്ഥാന വ്യാപകമായി പോലീസ് ശനിയാഴ്ച്ച നടത്തിയ റെയ്ഡില്‍ 47 പേര് അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഇടുക്കിയിലെ യുവ ഡോക്ടറും.
തിരുവല്ല സ്വദേശിയായ വിജിത്ത് ജൂണ്‍ (31) ആണ് അറസ്റ്റിലായ ഡോക്ടര്‍. മാനത്തൂര്‍ സ്വദേശി ടിനു തോമസ് (23) ആണ് ഇടുക്കി ജില്ലയില്‍ പിടിയിലായ മറ്റൊരാള്‍. പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് പോലീസ് പറയുന്നു.
പോലീസിന്റെ കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ യൂണിറ്റ് ഇവരെ കുടുക്കിയത് അവരുടെ ഐപി വിലാസം കണ്ടെത്തിയാണ്. കേരളത്തിലെ 117 ഇടങ്ങളിലും ശനിയാഴ്ച്ച രാവിലെ റെയ്ഡ് നടന്നത് ഒരേ സമയത്തായിരുന്നു. പി ഹണ്ട് എന്നാണ് ഈ റെയ്ഡിന് പേരിട്ടിരുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താല്‍ 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
കോട്ടയം ജില്ലയില്‍ 3 പേരാണ് അറസ്റ്റിലായത്. 5 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെരുന്ന സ്വദേശി നിതിന്‍ (21), മോനിപ്പള്ളി സ്വദേശി സജി (45), വൈക്കം സ്വദേശി അഖില്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്, വാട്സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങിയ 11 സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala, News, Police, Case, Arrested, Child, Raid, Cyber Crime, department, Doctor, Accused, Social Network, Photo, 47 arrested for spreading illegal photos.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

