മകളെ ജോലിക്കുവിട്ട് മടങ്ങുന്നതിനിടെ വാഹനാപകടം; ബൈകില്‍ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം
Sep 13, 2021, 09:13 IST
കോട്ടയം: (www.kvartha.com 13.09.2021) പുതുപ്പള്ളിയില്‍ വാഹനാപകടത്തില്‍ 45 കാരന് ദാരുണാന്ത്യം. ബൈകില്‍ മടങ്ങിയ ചെറിയപറമ്പില്‍ സാജു ജോണ്‍ ആണ് കാറിടിച്ച് മരിച്ചത്. മകളെ ആശുപത്രിയില്‍ ജോലിക്കുവിട്ട് മടങ്ങുന്നതിനിടെയാണ് വാഹനാപകടം നടന്നത്.
ഞായറാഴ്ച രാവിലെ പയ്യപ്പാടി കാഞ്ഞിരത്തുമൂട് വെള്ളൂക്കുട്ട പള്ളിക്ക് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാര്‍ സാജുവിന്റെ ബൈകില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെറിച്ചു വീണ സാജുവിന്റെ ശരീരത്തിലേക്ക് കാര്‍ കയറിയതായും നാട്ടുകാര്‍ പറഞ്ഞു.
മന്ദിരം ആശുപത്രി ജീവനക്കാരിയായ മകള്‍ സരുണിതയെ ജോലിക്ക് വിട്ട് മടങ്ങുകയായിരുന്നു സാജുവിനെ നാട്ടുകാര്‍ ഉടന്‍തന്നെ ഇതേ ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംഭവിച്ചപ്പോള്‍ തന്നെ സാജുവിന്റെ നില ഗുരുതരമായിരുന്നു. മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള കാറാണ് അപകടം ഉണ്ടാക്കിയത്.
സംസ്‌കാരം വൈകിട്ട് 3ന് വെള്ളുക്കുട്ട സെന്റ് തോമസ് ഓര്‍തഡോക്‌സ് പള്ളിയില്‍. റാണിയാണ് ഭാര്യ മക്കള്‍: സംഗീത വിജേന്ദര്‍, സരുണിത, സാന്ദ്ര. മരുമകന്‍: സി എച് വിജേന്ദര്‍ (ഹൈദരാബാദ്).
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.