ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ; ഭൂമി ഏറ്റെടുക്കാന്‍ പുതിയ പാക്കേജ് പ്രഖ്യാപിക്കും: മുഖ്യമന്ത്രി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 13.06.2016) ദേശീയപാത വികസനം സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതാണ്.

അതിനാല്‍ ഇനി അതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. അതേസമയം ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പുതിയ പാക്കേജ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുക. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ; ഭൂമി ഏറ്റെടുക്കാന്‍  പുതിയ പാക്കേജ് പ്രഖ്യാപിക്കും: മുഖ്യമന്ത്രിജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കില്ലെന്നും മലബാറിലെ പിന്നാക്കാവസ്ഥ ഇപ്പോഴും തുടരുകയാണെന്നും ഇതു പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായം തുടങ്ങാന്‍ ഉദ്ദേശിച്ച് നാട്ടിലെത്തുന്നവര്‍ മനം മടുത്തു നാടുവിട്ടു പോവുന്ന അവസ്ഥയാണ് നിലവില്‍ കേരളത്തിലുള്ളത്. ഇനി അതുണ്ടാവില്ല. ഇത്തരക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. വ്യവസായങ്ങള്‍ക്കായി സമഗ്രനയം കൊണ്ട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Kozhikode, Kerala, Road, Karipur Airport, Land Issue, Malabar, Chief Minister, Pinarayi vijayan, LDF, Government, National highway.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia