Anniversary | ആചാര്യ വിനോബാ ഭാവേ വിട വാങ്ങിയിട്ട് 42 വർഷം; ഭൂദാന പ്രസ്ഥാനത്തിൻ്റെ നായകൻ
● ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു.
● 1951ൽ ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിട്ടുള്ള പ്രകൃതി
● മരണമന്നാൽ ഭാരതരത്ന പുരസ്കാരവും മാഗ്സസെ അവാർഡും ലഭിച്ചിട്ടുണ്ട്
(KVARTHA) അദ്ധ്യാപകൻ എന്നർഥമുള്ള ആചാര്യ എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ ദേശീയ അദ്ധ്യാപകനെന്ന് വിശേഷിപ്പിക്കുന്ന ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ആചാര്യ വിനോബാ ഭാവേ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 42 വർഷം.
ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-ന് ആയിരുന്നു ജനനം. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു.
ഇന്റർ മീഡിയയേറ്റ് പരീക്ഷക്ക് മുംബൈയ്ക്ക് പോകുന്ന വഴി ഗാന്ധിജിയുടെ പ്രസംഗം കേൾക്കാനിടയായ ബാലനായ ഭാവെ തന്റെ സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളഞ്ഞതായും തന്റെ ഭാവി ഗാന്ധിജിക്ക് സമർപ്പിച്ചതായും മഹാത്മജിയെ നേരിട്ട് അറിയിക്കുകയുണ്ടായി.
ഗീതയും ബൈബിളും ഖുറാനും പഠിച്ചു.
ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വാർദ്ധ ആശ്രമത്തിന്റെ ചുമതല ഏറ്റു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസ്ഥാന സമരത്തിന്റെ ഭാഗമായി അയിത്തത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചതിന്റെ ഭാഗമായി കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ടി കെ മാധവന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെ നടന്ന വൈക്കം സത്യാഗ്രഹത്തിൽ ഗന്ധിജിയുടെ പ്രതിപുരുഷൻ ആയി ഏറെ ദിവസം വിനോബാഭാവെ പങ്കെടുത്തിരുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി സമരങ്ങളിൽ പങ്കെടുത്തതിനാൽ ഏറെക്കാലം ജയിൽവാസം അനുഭവിക്കേണ്ടിവന്ന ഭാവെ നിരവധി പ്രശസ്ത കൃതികൾ ജയിലിൽ വച്ച് രചിച്ചിട്ടുണ്ട്. വെല്ലൂർ ജയിൽവാസക്കാലത്ത് ലോകനാഗ്രി എന്ന പേരിൽ സ്വന്തമായ ഒരു ലിപി അദ്ദേഹം ആവിഷ്കരിച്ചതായി പറയുന്നുണ്ട്.
1940 ൽ മഹത്മജി വ്യക്തി സത്യാഗ്രഹം പ്രഖ്യാപിച്ചപ്പോൾ ആദ്യ സത്യാഗ്രഹയായി നിർദ്ദേശിക്കപ്പെട്ടതും വിനോബാഭാവെ തന്നെ.
ഗാന്ധിജിയുടെ സ്വപ്നങ്ങൾ എന്നും കൂടെക്കൊണ്ടു നടന്ന വിനോബാജി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു. 1951 ലാണ് അന്നത്തെ ആന്ധ്രപ്രദേശിലെ തെലങ്കാനയിൽ അദ്ദേഹം ഭൂദാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഭൂമി ഉള്ളവരിൽ നിന്നും സംഭാവനയായി ഭൂമി വാങ്ങി ആയിര കണക്കിന് ഏക്കർ ഭൂമിയാണ് ഈ പ്രസ്ഥാനം വഴി അദ്ദേഹം ഭൂമി ഇല്ലാത്തവർക്ക് സമ്മാനിച്ചത്.
അതുവഴി എത്രയോ നിരാലംബരെ ഭൂമിയുടെ അവകാശികൾ ആക്കി അവർക്ക് കയറിക്കിടക്കാൻ ഒരു ഇടം നൽകി. പറഞ്ഞാൽ തീരാത്ത ആത്മവിശ്വാസവും. വിവിധ സ്ഥലങ്ങളിലായി ആറ് ആശ്രമങ്ങളും വിനോബാ ഭാവെ സ്ഥാപിച്ചിരുന്നു.
മരണാനന്തരം ഭാരതരത്ന ബഹുമതി നൽകി രാഷ്ട്രം ആദരിച്ച ഇദ്ദേഹത്തിനാണ്
സാമുഹ്യ സേവനത്തിനുള്ള ആദ്യ റെമന്‍ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുള്ളത്.
#VinobaBhave #BhoodanMovement #Gandhi #SocialReform #BharatRatna #IndianHistory