നാലര വയസുകാരിക്ക് പീഡനം; 42കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 30/07/2015) നാലര വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കലൂര്‍ക്കാട് മാളിയേക്കല്‍ വീട്ടില്‍ ഷിജുവാ(42)ണ് പിടിയിലായത്. ഏഴല്ലുരിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന ഇയാള്‍ അയല്‍ വീട്ടിലെ എല്‍ കെ ജി വിദ്യാര്‍ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. പടിക്കാന്‍ മിടുക്കിയായ കുട്ടി സ്‌കുളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.

തുടര്‍ന്ന് സ്‌കുള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് സ്‌കുള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചു. തൊടുപുഴ സി ഐ ജില്‍സണ്‍ മാത്യുവും സംഘവുമാണ് പ്രതിയെ പിടികുടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ തൊടുപുഴ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
നാലര വയസുകാരിക്ക് പീഡനം; 42കാരന്‍ അറസ്റ്റില്‍

Keywords:  42 year old arresting for molesting, Shiju, Kerala, Idukki, Arrest, Molestation, Accused.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia