Drugs Caught | തലശ്ശേരിയില്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച 400 കിലോ ഹാന്‍സ് പിടികൂടി
Dec 11, 2023, 21:51 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഫരീദാബാദില്‍ നിന്നും കൊറിയര്‍ പാര്‍സലില്‍ അയച്ച 400 കിലോയോളം ഹാന്‍സ് എക്സൈസ് പിടികൂടി. കണ്ണൂര്‍ എക്സൈസ് ഇന്റലിജെന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം യാസിന് എന്ന വാടക വീട്ടില്‍ വച്ചാണ് ഹാന്‍സ് പിടികൂടിയത്.
കൂത്തുപറമ്പ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ വിജേഷ് എകെയുടെ നേതൃത്തിലുള്ള സംഘവും കണ്ണൂര്‍ ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ പ്രമോദ് കെ പി യുടെ നേതൃത്ത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇല്ലിക്കുന്ന് സ്വദേശികളായ റശ് ബാന്‍, മുഹമ്മദ് സഫ്വാന് എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തു കസ്റ്റഡിയിലെടുത്ത് ഫോറസ്റ്റ് ഡിപാര്‍ട് മെന്റിന് കൈമാറുന്നതിന് ബന്തവസ്സിലെടുത്തു.
സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ കൊറിയര്‍ സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ തീരുമാനിച്ചു. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുന്ന ഹാന്‍സാണ് പിടികൂടിയത്.

സംഘത്തില്‍ ഐ ബി പ്രിവന്റീവ് ഓഫീസര്‍മാരായ സുകേഷ് വണ്ടിചാലില്‍, അബ്ദുല്‍ നിസാര്‍, സുധീര്‍, ഷാജി സിപി, ഷജിത് എന്നിവരും കൂത്തുപറമ്പ് സര്കിളിലെ പ്രിവന്റ്റീവ് ഓഫീസര്‍മാരായ പ്രമോദന്‍ പി, ഷാജി യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, വിഷ്ണു എന്‍ സി, ബിനീഷ് എ എം, ജിജീഷ് ചെറുവായി ഡ്രൈവര്‍ ലതീഷ് ചന്ദ്രന് എന്നിവരും ഉണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ കൊറിയര്‍ സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ തീരുമാനിച്ചു. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുന്ന ഹാന്‍സാണ് പിടികൂടിയത്.
Keywords: Thalasseri: 400 kg Hans caught trying to smuggle through courier, Kannur, News, Hans, Excise, Courier, Inspection, Thalasseri:, Market, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.