Obituary | തെങ്ങില്‍ നിന്നും വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

 


കണ്ണൂര്‍: (www.kvartha.com) ജോലിക്കിടെ തെങ്ങില്‍ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ആലക്കോട് കൂളാമ്പി സ്വദേശി കണ്ണാ ഹൗസില്‍ ഷാജി (40)യാണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച രാവിലെ പത്തര മണിയോടെയായിരുന്നു അപകടം. ഉടന്‍തന്നെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ കേളന്‍-നാരായണി ദമ്പതികളുടെ മകനാണ്. പന്നിയൂര്‍ കാരക്കൊടിയിലെ ഗോവിന്ദന്‍ എന്നയാളുടെ വീട്ടുപറമ്പില്‍ തേങ്ങ പറിക്കാന്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
സാരമായി പരുക്കേറ്റ ഇയാളെ പ്രദേശവാസികള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും, തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രമ്യ. മക്കള്‍: നിവേദ്യ, നിവന്തിക.

Obituary | തെങ്ങില്‍ നിന്നും വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Keywords: 40-yr-old labourer falls off coconut tree to death, Kannur, News, Local News, Accidental Death, Obituary, Hospital, Treatment, Injury, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia