കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 22.10.2020) അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിവാരം വള്ള്യാട് പാറക്കടവത്ത് കരുണാകര കുറുപ്പിന്റെ മകന്‍ കിഷോര്‍കുമാര്‍ (40) ആണ് മരിച്ചത്. ചങ്ങനാശ്ശേരിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിഷോര്‍. 
Aster_MIMS

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്. വ്യാഴാഴ്ചയാണ് മരിച്ചത്. അമ്മ: ശോഭന. ഭാര്യ: സബിത കിഷോര്‍. മക്കള്‍: അമല്‍ കിഷോര്‍, അമയ കിഷോര്‍. സഹോദരന്‍: ജിതിന്‍ കുമാര്‍.

Keywords: News, Kerala, State, Kozhikode, Youth, Death, Accident, Vehicles, Hospital, Treatment, Injury, 40 year old dies after accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia